ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലേഷ്യന്‍ യുവതിയുമായി കട്ടപ്രണയം ! വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ കാമുകന്റെ മട്ടുമാറി; ഒടുവില്‍ യുവാവിന് ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ കാമുകി…

തന്റെ ഫേസ്ബുക്ക് കാമുകനെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കി മലേഷ്യന്‍ യുവതി.. ബംഗളൂരുവില്‍ ഐടി എന്‍ജീനിയറായി ജോലി ചെയ്ത് വരുന്ന തേനി കാട്ടുനായ്ക്കംപട്ടി സ്വദേശിയായ എ അശോക് കുമാറിനെ കൊലപ്പെടുത്താനാണ് ഫേസ്ബുക്ക് കാമുകി ക്വട്ടേഷന്‍ നല്‍കിയത്. ക്വാലാലംപൂര്‍ ഇസ്താബാഗ് സ്വദേശിയായ വിഗ്നേശ്വരി എന്ന യുവതിയാണ് ക്വട്ടേഷന് പിന്നില്‍. യുവാവിനെ വധിക്കാനായി എത്തിയ ഒമ്പതംഗ ക്വട്ടേഷന്‍ സംഘത്തെ തമിഴ്‌നാട് പോലീസ് പിടികൂടി. മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരാണ് പോലീസ് പിടിയിലായത്. വിഗ്‌നേശ്വരിയും അശോകും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മില്‍ പണമിടപാടുകളുമുണ്ടായിരുന്നു. പ്രണയം മൂത്തപ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.…

Read More