ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു ! തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നുവെന്ന് പാര്‍വതി

അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേയാണ് ഡബ്ല്യൂസിസി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഡബ്ല്യൂസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പാര്‍വ്വതി പറഞ്ഞു. അഭിനേതാക്കളുടെ പ്രതിഭയെ മാനിക്കുന്നുവെന്നും അവരെ മോശക്കാരാക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നതെന്നും പറഞ്ഞ പാര്‍വതി ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? എന്ന ചോദ്യവും ഉന്നയിച്ചു.”ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്”.പാര്‍വതി പറയുന്നു. ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്.…

Read More