ത്രിപുരയിലെ ചുവപ്പ് അസ്തമിക്കുമോ? പൂജ്യത്തില്‍ നിന്ന് വിസ്മയം കൊയ്യാന്‍ ബിജെപി, മണിക് സര്‍ക്കാര്‍ പ്രഭയില്‍ പിടിച്ചുനില്ക്കാന്‍ സിപിഎം, ത്രിപുരയിലെ സാധ്യതകള്‍ ഇങ്ങനെ

രാജ്യത്തെ ചുവപ്പുകോട്ടകള്‍ ഒന്നൊന്നായി തകര്‍ന്നു വീഴുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായിരുന്നു ത്രിപുരയിലെ ഭരണം. എന്നാല്‍ 25 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് ഇക്കുറി തിരശ്ശീല വീണേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഫെബ്രുവരി പതിനെട്ടിനാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദീര്‍ഘകാലമായി ചുവപ്പുകോട്ടയായിരുന്ന ത്രിപുര ഇക്കുറി മാറി ചിന്തിക്കുമോ എന്നാണ് സകലരും ഉറ്റു നോക്കുന്നത്. ത്രിപുരയില്‍ ബിജെപി കൈവരിക്കുന്ന വളര്‍ച്ച പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല ഭരണപക്ഷത്തെത്തന്നെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. അടുത്തിടെ അമര്‍പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്കായി. കിഴക്കന്‍ ത്രിപുരയില്‍ നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട പട്ടണമായ കല്യാണ്‍പൂര്‍ ഒരു കാലത്ത് വിപ്ലവങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചിരിക്കുന്നു. ട്രൈബല്‍ സെസെഷനിസ്റ്റ് മൂവ്‌മെന്റ്,നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്നീ ഗോത്ര സംഘടനകള്‍ വലിയ ഓപ്പറേഷനുകള്‍ നടത്തിയ സ്ഥലമാണ് കല്യാണ്‍പൂരും പരിസര പ്രദേശങ്ങളും.1970 മുതല്‍…

Read More