ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് ! ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹത്തില്‍ കലാശിക്കും; മണിക്കുട്ടന്‍

ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് മൂന്നാം പതിപ്പ് പ്രേക്ഷകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്. മലയാളത്തിലെ യുവതാരവും ബിബി മൂന്നിലെ മല്‍സരാര്‍ഥികളില്‍ പ്രമുഖനുമായ മണിക്കുട്ടനോടുള്ള സൂര്യ ജെ മേനോന്റെ താത്പര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ ക്രഷിനെ കുറിച്ച് സൂര്യ തന്നെയാണ് തുറന്ന് പറഞ്ഞത്. കാമറയില്‍ നോക്കി മണിക്കുട്ടനോടുള്ള താത്പര്യം സൂര്യ പറഞ്ഞിരുന്നു. പിന്നീട് മോഹന്‍ലാലിനോടും മറ്റുള്ളവരോടും മണിക്കുട്ടനോടും സൂര്യ ഇത് വെളിപ്പെടുത്തി. ഇപ്പോള്‍ ടാസ്‌കിനിടെ മണിക്കുട്ടന് സൂര്യ നല്‍കിയ കവിത കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍. ആ എപ്പിസോഡില്‍ സൂര്യയുടെ കവിതയുമായി മണിക്കുട്ടന്‍ ബാത്‌റൂമിലേക്ക് കയറി പോവുകയായിരുന്നു. കവിത മോഹന്‍ലാല്‍ സൂര്യയെ കൊണ്ട് തന്നെ വായിപ്പിച്ചു. ഇതേ കുറിച്ച് മണിക്കുട്ടനോടും ചോദിച്ചു. അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു. എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം…

Read More

വീണ്ടും ഒരു ബിഗ്‌ബോസ് പ്രണയം ! ശ്രീനിഷ്- പേളി മാണി ലവ് സ്റ്റോറിയെ അനുസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റവുമായി മണിക്കുട്ടനും റിതുവും…

വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്‌ബോസ് സീസണ്‍ ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്‍. ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച്…

Read More