ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് ! ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹത്തില്‍ കലാശിക്കും; മണിക്കുട്ടന്‍

ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് മൂന്നാം പതിപ്പ് പ്രേക്ഷകരെ ത്രസിപ്പിച്ച് മുന്നേറുകയാണ്. മലയാളത്തിലെ യുവതാരവും ബിബി മൂന്നിലെ മല്‍സരാര്‍ഥികളില്‍ പ്രമുഖനുമായ മണിക്കുട്ടനോടുള്ള സൂര്യ ജെ മേനോന്റെ താത്പര്യമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

തന്റെ ക്രഷിനെ കുറിച്ച് സൂര്യ തന്നെയാണ് തുറന്ന് പറഞ്ഞത്. കാമറയില്‍ നോക്കി മണിക്കുട്ടനോടുള്ള താത്പര്യം സൂര്യ പറഞ്ഞിരുന്നു. പിന്നീട് മോഹന്‍ലാലിനോടും മറ്റുള്ളവരോടും മണിക്കുട്ടനോടും സൂര്യ ഇത് വെളിപ്പെടുത്തി.

ഇപ്പോള്‍ ടാസ്‌കിനിടെ മണിക്കുട്ടന് സൂര്യ നല്‍കിയ കവിത കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍. ആ എപ്പിസോഡില്‍ സൂര്യയുടെ കവിതയുമായി മണിക്കുട്ടന്‍ ബാത്‌റൂമിലേക്ക് കയറി പോവുകയായിരുന്നു.

കവിത മോഹന്‍ലാല്‍ സൂര്യയെ കൊണ്ട് തന്നെ വായിപ്പിച്ചു. ഇതേ കുറിച്ച് മണിക്കുട്ടനോടും ചോദിച്ചു. അത് തന്നപ്പോഴത്തേക്ക് കവിതയാണെന്നാണ് പറഞ്ഞത്. ആരും കാണാതെ വായിക്കണമെന്ന് തോന്നി എനിക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞിരുന്നു.

എനിക്ക് ആദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത്. വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ആ ഫീലിംഗിനെ റെസ്‌പെക്റ്റ് ചെയ്യുന്നു. സാര്‍ പറഞ്ഞതുപോലെ സ്‌നേഹിക്കുന്നതിലല്ല, ഒരാളാല്‍ സ്‌നേഹിക്കപ്പെടുത്തതിലാണ് വലിയ കാര്യം. പക്ഷേ ഇനിയൊരു പ്രണയമുണ്ടായാല്‍ അത് വിവാഹം തന്നെ ആയിരിക്കണം.

അപ്പോള്‍ അടുത്ത ചുവട് ഞാന്‍ വെക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കും. കാരണം എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്. നോക്കട്ടെ സാര്‍, എന്താണ് സംഭവമെന്ന് നോക്കട്ടെ, എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

നിന്നെ കല്യാണം കഴിപ്പിക്കണമെന്ന് ഏറെക്കാലമായി ഞങ്ങള്‍ക്കൊക്കെ തോന്നുന്നുവെന്നും മോഹന്‍ലാല്‍ തമാശയായി പറഞ്ഞു. ആ കവിത കൊടുക്കുമ്പോള്‍ സൂര്യയുടെ കണ്ണുകളിലെ സ്‌നേഹം താന്‍ കണ്ടുവെന്ന് മണിക്കുട്ടന്‍ പറയുകയും ചെയ്തിരുന്നു.

കവിത കേട്ടതിന് ശേഷം മനോഹരമായിട്ടുണ്ടെന്ന് മോഹന്‍ലാലും അഭിപ്രായം പറഞ്ഞു. പിന്നീട് കവിതയെ കുറിച്ച് കിടിലന്‍ ഫിറോസിനോട് മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിരുന്നു. ഹൃദയത്തില്‍ ഉള്ളത് അതുപോലെ എഴുതി വച്ചതാണ് കവിതയെന്നായിരുന്നു കിടിലന്‍ ഫിറോസ് പറഞ്ഞത്.

Related posts

Leave a Comment