കോ​വി​ഡ് സെ​ന്റ​റി​ല്‍ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ല്‍ ! മ​നു മം​ഗ​ല​ശ്ശേ​രി​യെ പൊ​ക്കി​യ​ത് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന്

കോ​വി​ഡ് ക്വാ​റ​ന്റൈ​ന്‍ സെ​ന്റ​റി​ല്‍ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ല്‍. ഡി​വൈ​എ​ഫ്‌​ഐ മു​ന്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സീ​ത​ത്തോ​ട് മം​ഗ​ല​ശേ​രി വീ​ട്ടി​ല്‍ മ​നു എ​ന്ന് വി​ളി​ക്കു​ന്ന എം​പി പ്ര​ദീ​പി​നെ(36)​യാ​ണ് മൂ​ഴി​യാ​ര്‍ എ​സ്എ​ച്ച്ഓ ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​നൊ​ടു​വി​ല്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ നാ​ളെ നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. 2020 ന​വം​ബ​ര്‍ 14 നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് പീ​ഡ​ന​ക്കേ​സ് എ​ടു​ത്ത​ത്. 2020 മെ​യ് മു​ത​ല്‍ ജൂ​ലൈ വ​രെ ര​ണ്ട​ര മാ​സം തു​ട​ര്‍​ച്ച​യാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ജി​ല്ലാ ക​ല​ക്ട​ര്‍​ക്കാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. ക​ല​ക്ട​ര്‍ ഇ​ത് എ​സ്പി​ക്ക് കൈ​മാ​റു​ക​യും മൂ​ഴി​യാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന പ​രാ​തി വ​രു​മ്പോ​ള്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ല​യാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു മ​നു. ഇ​യാ​ള്‍​ക്കെ​തി​രേ പെ​ണ്‍​കു​ട്ടി…

Read More