ഒരു മകനെ ഞാന്‍ ഭാരതമാതാവിനായി ബലി നല്‍കി ! അടുത്ത മകനെയും രാജ്യത്തിനായി പോരാടാന്‍ ഞാന്‍ അയയ്ക്കും; പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷിയായ സൈനികന്റെ പിതാവിന്റെ ചുട്ടുപൊള്ളുന്ന വാക്കുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ രാജ്യത്തിനായി പോരാടാന്‍ അയയ്ക്കും.മാതൃരാജ്യത്തിനായി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം. സ്വന്തം മകന്‍ പോയ വേദനയിലും ധൈര്യം വെടിയാതെ ഒരു പിതാവ് പറയുകയാണ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശി രത്തന്‍ ഠാക്കൂറിന്റെ പിതാവ് ഭീകരരുടെ ഒളിയാക്രമണത്തില്‍ ഉലയുന്നില്ല. മറിച്ച് രണ്ടാമത്തെ മകനെയും അദ്ദേഹം സൈന്യത്തില്‍ ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍. മകന്റെ വിയോഗത്തില്‍ കടുത്ത വിഷമം ഉണ്ടെങ്കിലും വീരമൃത്യു വരിച്ച ജവാന്റെ പിതാവ് കരയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ്…

Read More