വെള്ളക്കെട്ടിൽ വലഞ്ഞ് പടിഞ്ഞാറൻ മേഖല; നാശത്തിന്‍റെ വക്കിൽ  വീടുകൾ; അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്ത് ജനങ്ങൾ

കു​റി​ച്ചി: മ​ഴ​യ്ക്കു കു​റ​വു​ണ്ടെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ വെ​ല്ലു​വി​ളി​ക​ളി​ൽ ന​ട്ടം തി​രി​ഞ്ഞ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല.കൃ​ഷി നാ​ശ​ത്തി​നു പി​ന്നാ​ലെ വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഭി​ത്തി​യും വി​ണ്ടു കീ​റു​ന്ന​താ​ണ് വ​ല​യ്ക്കു​ന്ന​ത്. അ​ധി​കൃ​ത​രു​ടെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ. മാ​സ​ങ്ങ​ളാ​യി വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ടു​ക​ൾ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​ഞ്ച​കൃ​ഷി​ക്കു​ശേ​ഷം വെ​ള്ളം ക​യ​റ്റി​യ പാ​ട​ത്തെ തു​രു​ത്തു​ക​ളി​ലേ​യും പു​റ​ബ​ണ്ടു​ക​ളി​ലേ​യും വീ​ടു​ക​ളാ​ണു താ​ഴ്ന്നു പോ​കു​ക​യും പൊ​ട്ടി​ക്കീ​റു​ക​യും ചെ​യ്യു​ന്ന​തി​ലേ​റെ​യും. കൂ​ടു​ത​ൽ കാ​ലം വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്പോ​ൾ ത​റ​ക്ക​ടി​യി​ലെ മ​ണ്ണ് അ​യ​ഞ്ഞു പോ​കു​ന്ന​താ​ണു വീ​ടു​ക​ൾ​ക്ക് അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​ത്. പാ​ട​ത്തേ​യും പു​റം​ബ​ണ്ടി​ലേ​യും ഉ​റ​പ്പി​ല്ലാ​ത്ത മ​ണ്ണി​ൽ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​ണു കേ​ടു​പാ​ടു​ക​ൾ കൂ​ടു​ത​ൽ സം​ഭ​വി​ക്കു​ന്ന​ത്. കൃ​ഷി ഉ​ള്ള സ​മ​യ​ത്ത് മ​ണ്ണ് ഉ​ണ​ങ്ങു​ക​യും കൃ​ഷി​ക്കു​ശേ​ഷം വെ​ള്ളം ക​യ​റ്റു​ന്പോ​ൾ മ​ണ്ണ് അ​യ​യു​ക​യും ചെ​യ്യു​ന്ന​തോ​ടെ വീ​ട് താ​ഴു​ക​യും ചെ​രി​യു​ക​യും ചെ​യ്ത് ഭി​ത്തി​യും ത​റ​യും പൊ​ട്ടി​പ്പോ​കു​ക​യാ​ണു പ​തി​വ്. കു​മ​ര​ക​ത്ത് കൊ​ല്ല​ക​രി, ഇ​ട​വ​ട്ടം, മ​ങ്കു​ഴി, മൂ​ലേ​പ്പാ​ടം തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വീ​ടു​ക​ൾ വ​ർ​ഷ​ത്തി​ൽ നാ​ലു…

Read More

ജനത്തെ ദുരതത്തിലാഴ്ത്തി ജില്ലയിൽ മഴ കനക്കുന്നു; ഇന്നും ജില്ലയിൽ യെല്ലോ  അലർട്ട്; പടിഞ്ഞാറൻ മേഖയിൽ വെള്ളം ഉയരുന്നു

കോ​ട്ട​യം: കോ​വി​ഡി​നൊ​പ്പം ക​ന​ത്ത മ​ഴ​യും, ജ​നം ദു​രി​ത​ത്തി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തു​ട​ങ്ങി​യ മ​ഴ​യ്ക്കു ഇ​ന്ന് രാ​വി​ലെ മു​ത​ൽ ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്നും യെ​ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മ​ണി​മ​ല​യാ​ർ മു​ണ്ട​ക്ക​യം കോ​സ് വേ ​ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 16 സെ​ന്‍റീ​മീ​റ്റും പൂ​ഞ്ഞാ​റി​ൽ 10.6 സെ​ന്‍റീ​മീ​റ്റും കോ​ട്ട​യ​ത്തു 10.3 സെ​ന്‍റീ മീ​റ്റ​റും മ​ഴ​യാ​ണ് ഇ​ന്ന​ലെ പെ​യ്ത​ത്. ക​ന​ത്ത മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ല നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. മ​ഴ കു​റ​ഞ്ഞാ​ലും കി​ഴ​ക്ക​ൻ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ഴും കോ​ട്ട​യം ന​ഗ​ര​സ​ഭ, വി​ജ​യ​പു​രം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു​ണ്ട്. മ​ഴ നി​ന്നു പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക​മാ​യി മാ​റാ​ൻ അ​ധി​ക സ​മ​യം വേ​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ…

Read More

ജില്ലയിൽ കനത്ത മഴയും കാറ്റും;  ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു; ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം

കോ​ട്ട​യം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട യാ​സ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ത കൈ​വ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ. ഇ​ന്ന​ലെ രാ​ത്രി തു​ട​ങ്ങി​യ മ​ഴ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.​ ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. മ​ണി​മ​ല​യാ​ര്‍ മു​ണ്ട​ക്ക​യം കോ​സ് വേ ​ഭാ​ഗ​ത്ത് ക​ര​ക​വി​ഞ്ഞു. മീ​ന​ച്ചി​ലാ​റ്റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ കെ​കെ റോ​ഡി​ല്‍ കു​ട്ടി​ക്കാ​ന​ത്തി​നും പെ​രു​വ​ന്താ​ന​ത്തി​നും ഇ​ട​യി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ര​ങ്ങ​ളും റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി​യി​ട്ടു​ണ്ട്. പെ​രു​വ​ന്താ​നം, അ​മ​ല​ഗി​രി, പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ലു​ണ്ടാ​യ കാ​റ്റ് ന​ഗ​ര​ത്തെ വി​റ​പ്പി​ച്ചു. വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി മൗ​ണ്ട് കാ​ര്‍​മ​ല്‍ സ്‌​കൂ​ളി​നു സ​മീ​പം വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ കാ​റ്റി​ല്‍ ത​ക​ര്‍​ന്നു. വ​യ​സ്‌​ക​ര​കു​ന്ന​ലെ അ​ഗ്നി​ശ​മ​ന സേ​ന…

Read More

പെ​യ്തി​റ​ങ്ങി​യ​ത് റി​ക്കാ​ർ​ഡ് മ​ഴ; ന്യൂ​ന​മ​ർ​ദ​പ്പെ​യ്ത്തി​ൽ  ഇില്ലയ്ക്ക് നഷ്ടം കോടികൾ;  കോ​വി​ഡ് ഭീ​തി​യി​ൽവി​റ​ച്ച്  ക്യാമ്പുകൾ

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​ക്കാ​ർ​ഡ് മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര വ​രെ ജി​ല്ല​യി​ൽ പെ​യ്ത​ത് 162.2 മി​ല്ലീ​മീ​റ്റ​ർ. വ്യാ​ഴാ​ഴ്ച 88 മി​ല്ലി​മീ​റ്റ​റും ബു​ധ​നാ​ഴ്ച 10.2 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ച​താ​യാ​ണു കു​മ​ര​കം കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ക​ണ​ക്ക്. കാ​ൽ നൂ​റ്റാ​ണ്ടി​നു​ള്ളി​ൽ മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു പെ​യ്ത്ത് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ത്തെ ക​ണ​ക്കും 150 മി​ല്ലി​മീ​റ്റ​റി​നു മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും മു​ണ്ട​ക്ക​യ​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 170 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ന്യൂ​ന​മ​ർ​ദ​പ്പെ​യ്ത്തി​ൽ വ​ൻ നാ​ശ​ന​ഷ്കോ​ട്ട​യം: ന്യൂ​ന​മ​ർ​ദ​ത്തി​ൽ കാ​ലം തെ​റ്റി​യെ​ത്തി​യ പെ​രു​മ​ഴ​യി​ൽ ജി​ല്ല​യി​ൽ 10.37 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ മ​ട​വീ​ഴ്ച​യി​ൽ പാ​ട​ങ്ങ​ൾ മു​ങ്ങി. കൊ​യ്ത്ത് അ​വ​ശേ​ഷി​ച്ച പാ​ട​ങ്ങ​ളി​ൽ നെ​ല്ല് ചെ​ളി​യി​ൽ മു​ങ്ങി​ന​ശി​ച്ചു. കു​മ​ര​കം, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, ത​ല​യാ​ഴം, വെ​ച്ചൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യി. അ​ടു​ത്ത കൃ​ഷി​ക്ക് പാ​ടം ഒ​രു​ക്കി​യ ക​ർ​ഷ​ക​രും വി​ത ന​ട​ത്തി​യ​വ​രും…

Read More

വേനൽ മഴ തുടർന്നേക്കും; അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത

  തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക് ഭാ​ഗ​ത്ത് ന്യൂ​ന​മ​ർ​ദ​പ്ര​വാ​ഹം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​പ്ര​വാ​ഹ ഫ​ല​മാ​യി അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ ഫ​ല​മാ​യി ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദ പ്ര​വാ​ഹ സ്വാ​ധീ​ന​ഫ​ല​മാ​യി വെ​ള്ളി​യാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്യും.

Read More

നാ​ല് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ർ​ട്ട്; 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത

  തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന അ​ഞ്ച് ദി​വ​സ​ത്തി​ൽ നാ​ല് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ടു​ക്കി പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ത്തും വേ​ന​ൽ മ​ഴ ല​ഭ്യ​മാ​യി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടെ ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​നും ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

Read More

മഴയ്ക്കു നേരിയ ശമനമായെങ്കിലുംപടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ട നിലയിൽ; ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടി ജനങ്ങൾ

കോ​ട്ട​യം: മ​ഴ​യ്ക്കു നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ മു​ത​ൽ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ന്നു. കു​മ​ര​കം, തി​രു​വാ​ർ​പ്പ്, അ​യ്മ​നം, ആ​ർ​പ്പൂക്ക​ര തുടങ്ങി കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലാണ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നത്. ഈ ​മേ​ഖ​ലയി​ൽ നി​ന്നു​ള്ള കു​റ​ച്ചുപേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും മ​റ്റു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ ഉ​യ​രം കൂ​ടി​യ പാ​ല​ത്തി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. 2018ലെ പ്ര​ള​യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ജ​ല​മെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ട​ലി​ൽ വേ​ലി​യേ​റ്റ സ​മ​യ​മാ​യ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി പോ​കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ചി​ല സ​മ​യ​ത്ത് ഒ​ന്നോ ര​ണ്ടോ പേ​രെ​ത്തി ഇ​വ​യെ പ​രി​പാ​ലി​ക്കു​ന്ന​ത​ല്ലാ​തെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ വീ​ടു​ക​ളി​ൽനി​ന്ന് എ​ല്ലാ​വ​രും ഒ​ഴി​ഞ്ഞു പോ​യി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഏ​ക്ക​റു​ക​ണ​ക്കി​നു​ള്ള വ​ർ​ഷ​കൃ​ഷി മ​ട​വീ​ണും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​യ്തി​രു​ന്ന പ​ച്ച​ക്ക​റി കൃ​ഷി​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. അ​തേ​സ​മ​യം മീ​ന​ച്ചി​ലാ​ർ, മ​ണി​മ​ല​യാ​ർ ക​ര​ക​വി​ഞ്ഞു വെ​ള്ളം ക​യ​റി​യ റോ​ഡു​ക​ളി​ൽ നി​ന്നെ​ല്ലാം വെ​ള്ള​മി​റ​ങ്ങു​ക​യും ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ…

Read More

മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞു; ക്യാ​മ്പ് വി​ട്ടവ​ർ വീ​ടു​ക​ളി​ലേ​ക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം

കോ​ട്ട​യം: മ​ഴ കു​റ​ഞ്ഞ് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ന്നു. വീ​ടു​ക​ളി​ൽ എ​ത്തി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലേ വീ​ടും പ​രി​സ​ര​വും പ​ഴ​യ രീ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കു. ജി​ല്ല​യി​ൽ ഇ​ന്ന് 22 ക്യാ​ന്പു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 658 കു​ടും​ബ​ങ്ങ​ളി​ലെ 1900 പേ​ർ ക​ഴി​യു​ന്നു. 10 ദി​വ​സ​ത്തോ​ളം ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​ന്ന​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ വ്യ​തി​യാ​നാ​ണ് ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ർ​ഷം എ​ത്തും. ഇ​താ​ണ് പ​തി​വ്. എ​ന്നാ​ൽ ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ഴ പെ​യ്യാ​തെ ആ​ഗ​സ്റ്റി​ൽ പെ​രും​മ​ഴ പെ​യ്ത​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ര​ണ്ടോ മൂ​ന്നോ ദി​വ​സം​കൊ​ണ്ടു പെ​യ്യേ​ണ്ട കാ​ല​വ​ർ​ഷം ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്തൊ​ഴി​യു​ന്ന അ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും ക​രു​തു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ പെ​യ്താ​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും…

Read More

വെ​​ള്ള​​മി​​റ​​ങ്ങി തുടങ്ങി; വൈ​​ക്കം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക്; ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പുകൾ വിട്ട് ആളുക​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങുന്നു

വൈ​​ക്കം: മ​​ഴ​​യു​​ടെ ശ​​ക്തി കു​​റ​​യു​​ക​​യും പു​​ഴ​​യി​​ലെ​​യും കാ​​യ​​ലി​​ലെയും ജ​​ല​​നി​​ര​​പ്പു താ​​ഴു​​ക​​യും ചെ​​യ്ത​​തി​​നെത്തു​​ട​​ർ​​ന്ന് വൈ​​ക്ക​​ത്തെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന ഭൂ​​രി​​ഭാ​​ഗം ആളുക​​ളും വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി. വൈ​​ക്ക​​ത്തെ ഏ​​താ​​നും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്രം ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​ൽ കു​​റ​​ച്ചു കു​​ടും​​ബ​​ങ്ങ​​ൾ ക്യാ​​ന്പു​​ക​​ളി​​ലു​​ണ്ട്. വൈ​​ക്കം മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ൽ നാ​​ലു ക്യാ​​ന്പു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം പി​​രി​​ച്ചു​​വി​​ട്ടു.​​വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ള​​മി​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ ക​​ടാ​​യി എ​​ൽ പി ​​സ്കൂ​​ളി​​ൽ 10 കു​​ടും​​ബ​​ങ്ങ​​ളും മ​​റ​​വ​​ൻ​​തു​​രു​​ത്ത് യു​​പി​​എ സി​​ൽ 22 കു​​ടും​​ബ​​ങ്ങ​​ളും ത​​ങ്ങു​​ക​​യാ​​ണ്. ഉ​​ദ​​യ​​നാ​​പു​​രം വ​​ല്ല​​കം സെ​​ന്‍റ് മേ​​രീ​​സ് സ്കൂ​​ളി​​ലും പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര യു​​പി എ​​സി​​ലും ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ളു​​ണ്ട്. ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ൽ പൂ​​ക്കൈ​​ത തു​​രു​​ത്തി​​ലും ന​​ടു​​ത്തു​​രു​​ത്തി​​ലും ചെ​​ന്പ് മാ​​ർ​​ക്ക​​റ്റ് പ​​രി​​സ​​ര​​ത്തും വെ​​ള്ള​​മി​​റ​​ങ്ങി​​യ​​തോ​​ടെ ജ​​ന​​ജീ​​വി​​തം സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​യി. വൈ​​ക്കം ന​​ഗ​​ര​​സ​​ഭ​​യി​​ലെ ചാ​​ല​​പ്പ​​റ​​ന്പ്, അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര ഭാ​​ഗ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു വെ​​ള്ളം പൂ​​ർ​​ണ​​മാ​​യി ഇ​​റ​​ങ്ങാ​​ത്ത​​തി​​നാ​​ൽ മൂ​​ന്നു ക്യാ​​ന്പു​​ക​​ളി​​ൽ ഏ​​താ​​നും കു​​ടും​​ബ​​ങ്ങ​​ൾ തു​​ട​​രു​​ക​​യാ​​ണ്.​​ മ​​ഴ ക​​ന​​ത്തു പെ​​യ്യാ​​ത്ത​​തി​​നാ​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം വെ​​ള്ള​​മി​​റ​​ങ്ങി ക്യാ​​ന്പു​​ക​​ളി​​ൽ…

Read More

പ്ര​ള​യത്തിൽ ക്ഷീര വികസനവകുപ്പിന് നഷ്‌‌ടം 65 ലക്ഷം ; പാൽ സംഭരണത്തിൽ 3000ലിറ്റർ കുറവ്

കു​മ​ര​കം: പ്ര​ള​യം മൂ​ലം ജി​ല്ല​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് 65 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മൂ​വാ​യി​രം ലി​റ്റ​റി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 60,000 രൂപ വി​ല​യു​ള്ള ഒ​ന്പ​തു പ​ശു​ക്ക​ളും ര​ണ്ട് കി​ടാ​രി​ക​ളും ര​ണ്ട് ക​ന്നു​കി​ടാ​ക്ക​ളും ച​ത്തു. ക​ടു​ത്തു​രു​ത്തി​യി​ൽ പാ​ട വ​ര​ന്പ​ത്തു നി​ന്ന് ഒ​രു പ​ശു​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വൈ​ക്കം താ​ലൂ​ക്കി​ൽ ആ​റ് മൃ​ഗ സം​ര​ക്ഷ​ണ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്തി​ലെ ക്യാ​ന്പി​ൽ 25 ഉം ​ഉ​ദ​യ​നാ​പു​ര​ത്തെ ക്യാ​ന്പി​ൻ 20 ഉം ​ചെ​ന്പ് ക്യാ​ന്പി​ൽ 20-ഉം ​ഏ​നാ​ദി​യി​ൽ 20-ഉം ​ബ്ര​ഹ്മ​മം​ഗ​ല​ത്ത് 25 – ഉം ​കൂ​ട്ടു​മ്മേ​ൽ 30 ഉം ​മൃ​ഗ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കു​ന്നു. ക​ടു​ത്തു​രു​ത്തി, മാ​ട​പ്പ​ള്ളി ,പ​ള്ളം ,ഏ​റ്റു​മാ​നു​ർ ,ഈ​രാ​റ്റു​പേ​ട്ട, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ഇ​നം നാ​ൽ​ക്കാ​ലി​ക​ളെ എ​ത്തി​ച്ച് സം​ര​ക്ഷി​ച്ചു വ​രു​ന്നു ഇ​വി​ടങ്ങ​ളി​ലെ​ല്ലാം ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് വൈ​ക്കോ​ലും കാ​ലി​ത്തീ​റ്റ​ക​ളും എ​ത്തി​ച്ച ന​ൽ​കു​ന്നു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. കേ​ര​ളാ…

Read More