ബില്‍ ഗേറ്റ്‌സ് നമ്മള്‍ വിചാരിച്ചിരുന്ന ആളല്ല സാര്‍ ! ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത് ജീവനക്കാരിയുമായുള്ള വഴിവിട്ട ബന്ധം പുറത്തു വന്നതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്…

ലോകത്തെ ഏറ്റവും വലിയ പണക്കാരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്‌സിന്റെ വിവാഹമോചന വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഈ വിവാഹമോചനത്തിനു കാരണം തേടി പല മാധ്യമങ്ങളും തലപുകയ്ക്കുകയും ചെയ്തു. ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്‌സിനുണ്ടായിരുന്ന ബന്ധമാണ് ഭാര്യ മെലിന്‍ഡയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരും വ്യാഖ്യാനിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തു വരികയാണ്. മുമ്പ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഗേറ്റ്‌സ് രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം. സന്നദ്ധ പ്രവര്‍ത്തന രംഗത്ത്…

Read More