ആലപ്പുഴ ബീച്ചിലെ ആഭാസം തുറന്നു കാട്ടിയ മോള്‍ജി റഷീദിനെ അവഹേളിച്ച് രശ്മി നായര്‍; ചുംബനസമര നായികയുടെ വാക്കുകള്‍ കേട്ടാല്‍ അറയ്ക്കുന്നത്…

കൊച്ചി:ആലപ്പുഴ കടപ്പുറത്ത് കുടയുടെ മറവില്‍ കാമുകീകാമുകന്മാര്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങള്‍ തുറന്നെഴുതിയ കുടുംബശ്രീ പ്രോഗ്രാം മാനേജരായ മോള്‍ജി റഷീദിനെതിരെ സൈബര്‍ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം കടപ്പുറത്തെ കുടകള്‍ക്കടിയില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുടുംബ ശ്രീ പ്രോഗ്രാം ഓഫീസറായ വനിത നടത്തിയ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ഫേസ്ബുക്കിലൂടെ പരസ്യമാക്കിയെന്നാണ് സൈബര്‍ പോരാളികള്‍ കുറ്റപ്പെടുത്തുന്നത്. ചേച്ചിക്ക് ചെറ്റ പൊക്കാന്‍ പോയ്ക്കൂടെ അതില്‍ ശോഭിക്കും എന്നാണ് ചുംബന സമരനായിക രശ്മി ആര്‍ നായരുടെ പ്രതികരണം. വത്തയ്ക്ക മാഷ് കഴിഞ്ഞ് അടുത്തയാള്‍ എന്ന തരത്തിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് മോള്‍ജി റഷീദും അവരെ അനുകൂലിക്കുന്നവരും. ഒപ്പം മോള്‍ജിയുടെ പോസ്റ്റിനെ എതിര്‍ത്ത് ചുംബന സമരാനുകൂലികളുടെ വാര്‍ത്താ സൈറ്റുകളും പ്രചരണം തുടങ്ങിയിട്ടുണ്ട്. എന്തായാലും പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മോള്‍ജി. ഏതൊരു അമ്മയ്ക്കും തോന്നുന്ന ആശങ്കയാണ് താന്‍ പങ്കുവച്ചതെന്നും മോള്‍ജി…

Read More