ച​ല​ച്ചി​ത്ര​താ​രം മോ​ളി ക​ണ്ണ​മാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍; ഓ​രോ ദി​വ​സ​വും വേ​ണ്ടി വ​രു​ന്ന​ത് 10000ല്‍ ​അ​ധി​കം രൂ​പ; സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് മ​ക​ന്‍

ഹൃ​ദ്രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​ല​ച്ചി​ത്ര​താ​രം മോ​ളി ക​ണ്ണ​മാ​ലി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ത​ല​ക​റ​ങ്ങി വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഗൗ​തം ആ​ശു​പ​ത്രി​യി​ലാ​ണ് ന​ടി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ന്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചി​കി​ത്സ തു​ട​രു​ന്ന​ത്. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നാ​ലെ രാ​ത്രി​യോ​ടെ മോ​ളി ക​ണ്ണ​മാ​ലി ത​ല​ക​റ​ങ്ങി വീ​ഴു​ക​യും ബോ​ധ​ര​ഹി​ത​യാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ക​ന്‍ ജോ​ളി പ​റ​ഞ്ഞു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് മോ​ളി ക​ണ്ണ​മാ​ലി കു​റ​ച്ച് കാ​ല​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാ​മ​തും ഹൃ​ദ​യാ​ഘാ​തം വ​ന്ന​പ്പോ​ള്‍ പോ​രാ​ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​ന്ന് ചി​കി​ത്സ​യ്ക്ക് സ​ഹാ​യി​ച്ച​ത് മ​മ്മൂ​ട്ടി ആ​യി​രു​ന്നു​വെ​ന്നും മോ​ളി ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും,ഓ​ക്‌​സി​ജ​ന്‍ മാ​റ്റു​മ്പോ​ള്‍ ശ്വാ​സ​മെ​ടു​ക്കാ​ന്‍ അ​മ്മ​ച്ചി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ന്നും മ​ക​ന്‍ ജോ​ളി പ​റ​ഞ്ഞു. ഐ​സി​യു​വി​ല്‍ നി​ന്ന് പെ​ട്ടെ​ന്ന് മാ​റ്റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ന്നും ക​യ്യി​ലു​ണ്ടാ​യി​രു​ന്ന​തും ക​ടം​വാ​ങ്ങി​യ…

Read More

ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് ! മരുന്നു വാങ്ങാന്‍ പോലും നിവൃത്തിയില്ല; ദുരവസ്ഥ തുറന്നു പറഞ്ഞ് മോളി കണ്ണമാലി

ഹൃദയസംബന്ധമായ അസുഖം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് നടി മോളി കണ്ണമാലി.ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാല്‍ പണമില്ലാത്തതിനാല്‍ മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നു മോളി പറയുന്നു. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം മാത്രമാണ് ആശ്രയം. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. അടിയന്തിരമായ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കള്‍ക്ക് തന്റെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. അയല്‍വാസി കടം നല്‍കുന്ന പണം കൊണ്ടാണ് മരുന്നു വാങ്ങുന്നതെന്നും മോളി വ്യക്തമാക്കുന്നു. സിനിമ-സീരിയല്‍ രംഗത്ത് തന്റേതായ ശൈലിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ആരാധകര്‍ ചാള മേരി എന്നു വിളിക്കുന്ന മോളി കണ്ണമാലി. തന്റെ ദുരവസ്ഥ അറിഞ്ഞ് സന്മനസ്സുള്ളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് മോളിയ്ക്കുള്ളത്.

Read More

മോളി കണ്ണമാലിയ്ക്ക് താങ്ങും തണലുമായി താരസംഘടന അമ്മ ! അംഗമല്ലെങ്കിലും വീട് വച്ചു നല്‍കും

കയറിക്കിടക്കാന്‍ വീടില്ലാതെ ദുരിതപ്പെടുന്ന നടി മോളി കണ്ണമാലിയുടെ വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ മോളിയ്ക്ക് ആശ്വാസമായി താരസംഘടന അമ്മയെത്തി. താരത്തിന് വീട് പണിതു നല്‍കാന്‍ താരസംഘടനയായ ‘അമ്മ’ തീരുമാനിച്ചതായി സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മോളി കണ്ണമാലി നിലവില്‍ ‘അമ്മ’യില്‍ അംഗമല്ലെങ്കിലും അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനാണ് തീരുമാനം. ജൂണ്‍ ഒന്നിന് ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനം എടുത്തതായും ഇക്കാര്യം മോളി കണ്ണമാലിയെ അറിയിച്ചെന്നും ഇടവേള ബാബു പറഞ്ഞു. അക്ഷരവീട് ടീം ഈ ആഴ്ച തന്നെ മോളി കണ്ണമാലിയെ സന്ദര്‍ശിക്കുകയും വീട് നിര്‍മ്മിക്കാനുള്ള സ്ഥലം കാണുകയും ചെയ്യും. മകനും കുടുംബത്തിനും ഒപ്പം ഷെഡ്ഡില്‍ താമസിക്കുന്ന മോളികണ്ണമാലിയുടെ ദുരിതം വീഡിയോ ബോഗര്‍മാരും വിവിധ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. മകന് വീട് പണിയാനായി മോളി കണ്ണമാലിയുടെ സഹായാഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയുടെ ഭാഗത്തു…

Read More