അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ 15കാരിയുടെ കുടുംബം വമ്പിച്ച ആശുപത്രി ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടില്‍. ഇടുക്കി കട്ടപ്പന സ്വദേശിയായ പതിനഞ്ചുകാരി നേഹ റോസിന്റെ ഹൃദയവും ശ്വാസകോശവുമാണ് കഴിഞ്ഞ 15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മാറ്റിവച്ചത്. ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയിട്ടും ആശുപത്രി ബില്ലില്‍ ബാക്കിയായ 20 ലക്ഷം രൂപ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ഓട്ടോഡ്രൈവറായ പിതാവ് തോമസ്. ജന്മനാ ഹൃദയപേശികള്‍ക്ക് ബലക്ഷയമുള്ള ഡിലേറ്റഡ് കാര്‍ഡിയോ മയോപ്പതിയെന്ന രോഗമാണ് നേഹ റോസിന്. കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നതിനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. 40 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ ഓട്ടോ ഡ്രൈവറായ തോമസിനു മുന്നില്‍ വന്‍ വെല്ലുവിളിയായപ്പോള്‍ നന്മ വറ്റാത്ത നിരവധി പേര്‍ മുന്നോട്ടുവന്നു. അനുയോജ്യമായ ഹൃദയവും ശ്വാസകോശവും കാത്തിരിക്കുന്നതിനിടെ നേഹയുടെ ആരോഗ്യം വഷളായി. ജീവന് നിലനിര്‍ത്താനായി ദിവസം ഒന്നരമുതല്‍ രണ്ടുലക്ഷം ചെലവ് വരുന്ന എക്മോ മെഷീനിലേക്ക്…
Read MoreTag: heart
ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; ഓരോ ദിവസവും വേണ്ടി വരുന്നത് 10000ല്‍ അധികം രൂപ; സഹായം അഭ്യര്‍ഥിച്ച് മകന്
ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന് ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും,ഓക്സിജന്‍ മാറ്റുമ്പോള്‍ ശ്വാസമെടുക്കാന്‍ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ടെന്നും മകന് ജോളി പറഞ്ഞു. ഐസിയുവില്‍ നിന്ന് പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയ…
Read Moreജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു ! ശസ്ത്രക്രിയയ്ക്കു ശേഷം ജീവിച്ചത് രണ്ടു മാസം…
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം…
Read Moreഗര്‍ഭകാലത്ത് അനുപ്രിയയെ തേടിയെത്തിയത് കാന്‍സര്‍ ! പിഞ്ചുകുഞ്ഞിന് അവളുടെ അമ്മയെ വേണം; സുമനസ്സുകളില്‍ പ്രതീക്ഷ…
മുരിക്കാശേരി: നാലുമാസം മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞ് അവളുടെ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി. നൊന്തുപെറ്റ കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലും പറ്റാത്തതിന്റെ വിഷമത്തിലാണ് അനുപ്രിയയെന്ന ആ ഇരുപത്താറുകാരിയും. ആലുവ രാജഗിരി ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന മുരിക്കാശേരി പെരിയാര്‍വാലി പൊരുന്നോലില്‍ വീട്ടില്‍ അനുപ്രിയ ടെന്‍സിംഗും കുഞ്ഞുമാണ് ഏവരുടെയും ഹൃദയത്തില്‍ വിങ്ങലായി മാറുന്നത്. കര്‍ഷകരായ മാതാപിതാക്കള്‍ അനുവിന്റെ ചികിത്സയ്ക്കായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. കടംവാങ്ങിയും കിടപ്പാടം വിറ്റും 27 ലക്ഷംരൂപയിലധികം മുടക്കിയ ഇവര്‍ ഇനിയുള്ള ചികിത്സ എങ്ങനെ കൊണ്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ്. ബന്ധുക്കളും നാട്ടുകാരുമെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ഇനിയും വന്‍തുക ആവശ്യമാണ്. ഗര്‍ഭിണിയായിരിക്കെ ഇടയ്ക്കുവന്ന ചുമയിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. ചുമ കുറയാതെ വന്നതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് നേരെ ആലുവ രാജഗിരിയില്‍ പ്രവേശിപ്പിച്ചു.…
Read Moreചോദിച്ച പണം കൊടുത്തില്ല ! ഹൃദ്രോഗിയായ യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവിന്റെ പ്രതികാരം…
ചോദിച്ച പണം കൊടുക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവിന്റെ കട തല്ലിത്തകര്‍ത്ത് സിഐടിയു നേതാവ്.ആലപ്പുഴ ജില്ലയിലെ നൂറനാട്ടാണ് സംഭവം. വഴിയോരത്ത് കച്ചവടം നടത്തുന്ന നൂറനാട് സ്വദേശി ശ്രീകുമാറിന്റെ കടയാണ് സിഐടിയു യൂണിയന്‍ നേതാവ് തല്ലിത്തകര്‍ത്തത്. മറ്റൊരു കടയും ഒഴിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ ശ്രീകുമാര്‍ പറയുന്നു. കെ.പി.റോഡിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണെന്നും വഴിയരികില്‍ കാമറ മറയ്ക്കുന്ന കട മാറ്റി സ്ഥാപിക്കാനാണ് നിര്‍ദേശിച്ചതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും നിലപാട്. ഹൃദ്രോഗിയായ ശ്രീകുമാര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം വഴിയരികില്‍ പച്ചക്കറിക്കട തുടങ്ങിയത്. സിഐടിയു നേതാവ് ആവശ്യപ്പെട്ട പണം കൊടുക്കാതായതോടെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീകുമാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വിഭാഗമെത്തിയാണ് കട തകര്‍ത്തു കളഞ്ഞത്. എന്നാല്‍ സമീപത്തുള്ള മറ്റ് കടകളെല്ലാം അവിടെത്തെന്നെ തുടരുന്നുണ്ട്. നൂറനാട് സിഐ എത്തി കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ശ്രീകുമാറിന്റെ പരാതി. മനുഷ്യാവകാശ കമ്മിഷനും, ഡിജിപിക്കും അടക്കം പരാതി നല്‍കി. ഇനി ജീവിതത്തിന്…
Read Moreഹൃദയത്തിലും തലച്ചോറിലും കൊറോണ മാസങ്ങളോളം തുടരുമെന്ന് റിപ്പോര്‍ട്ട് ! പുതിയ പഠനത്തില്‍ പറയുന്നത്…
കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനം ഞെട്ടിക്കുന്നത്.ശ്വാസകോശത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് പല പ്രധാനപ്പെട്ട അവയവങ്ങളിലേക്കും വൈറസിന് വ്യാപിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ പടരുന്ന വൈറസ് മാസങ്ങളോളം ഇവിടെ തുടരുമെന്നും പഠനം. ദീര്‍ഘകാല കോവിഡ് അടക്കമുള്ള വിഷങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്. ശ്വാസകോശത്തിന് പുറത്തും പെരുകാന്‍ വൈറസിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണം. കോവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ മൃതദേഹ പരിശോധന സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശ സംയുക്തങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി. രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ…
Read Moreശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും കൊറോണ പിടികൂടും ! കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായേക്കാം; പുതിയ പഠനങ്ങള്‍ അതീവ ഗൗരവകരം…
കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യസം കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനില്‍ക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ…
Read Moreഏഴു മണിക്കൂറില്‍ താഴെ സമയത്തില്‍ ആംബുലന്‍സ് താണ്ടിയത് 514 കിലോമീറ്റര്‍; കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ പോലീസും നാട്ടുകാരും വഴിയൊരുക്കി; യഥാര്‍ഥ ജീവിതത്തില്‍ തമിം ശ്രീനിവാസനായത് ഇങ്ങനെ…
തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം സാമൂഹിക പ്രസക്തിയുള്ള ചിത്രമായിരുന്നു ട്രാഫിക്. എറണാകുളം ലേക്‌ഷോര്‍ ഹോസ്പ്പിറ്റലില്‍ നിന്നും പാലക്കാട് അഹല്യ ഹോസ്പിറ്റലിലേക്ക് തിരക്കേറിയ നാഷണല്‍ ഹൈവേ വഴി 12 മണിക്കൂര്‍ കൊണ്ട് ഹൃദയം എത്തിക്കുക എന്ന മിഷനായിരുന്നു ചിത്രത്തിന്റെ കഥ. ഈ സിനിമയെ വെല്ലുന്ന സംഭവമാണ് ഇന്നലെ രാത്രി 8.30 മുതല്‍ അരങ്ങേറിയത്. ഹൃദയ സംബന്ധമായ രോഗം ബാധിച്ച 57 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹോസ്പിറ്റലിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിക്കാന്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഒന്നിച്ചപ്പോള്‍ ഒരു ജീവന്‍ രക്ഷപ്പെട്ടു. 14 മണിക്കൂര്‍ കൊണ്ട് എത്തേണ്ട ദൂരം 6 മണിക്കൂറും 50 മിനിട്ടും കൊണ്ട് എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും കൈയടിയുമായി അഭിനന്ദന പ്രവാഹമായിരുന്നു. കാസര്‍ഗോഡ്…
Read More