വീട്ടില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാനെത്തിയവര്‍ ആ കാഴ്ച കണ്ടു ഞെട്ടി ! വീഡിയോ വൈറലാകുന്നു…

വീടിനുള്ളില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന ചാടിപ്പോയത് വലിയൊരു ഉടുമ്പ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. തായ്‌ലന്‍ഡിലാണ് സംഭവം. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ വീടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായില്‍ നിന്നും ഉടുമ്പ് ചാടിപ്പോകുകയായിരുന്നു. പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ട് പോകുന്നവ വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ ഈ ഉടുമ്പ് ചത്തില്ല. സംഭവത്തിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആളുകള്‍ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവം കാണുന്നതെന്ന് രക്ഷാസേനയിലുണ്ടായിരുന്ന…

Read More

എന്നാലും ഇതത്ര ദഹിച്ചില്ല; പാമ്പിനെ കിട്ടാതെ വിശന്നു വലഞ്ഞ രാജവെമ്പാല ഒടുവില്‍ വിശപ്പടക്കിയത് ഈ പാവം ജീവിയെ വിഴുങ്ങി

ചെറു പാമ്പുകളാണ് രാജവെമ്പാലയുടെ ഇഷ്ടഭക്ഷണം. എന്നാല്‍ വിശപ്പടക്കാന്‍ പാമ്പിനെ കിട്ടാതെ വന്നാല്‍ പിന്നെ എന്തു ചെയ്യും. കിട്ടുന്നതു കൊണ്ട് വിശപ്പടക്കണം അത്ര തന്നെ. പാമ്പിനെ കിട്ടാതെ വന്നപ്പോള്‍ രാജവെമ്പാല ഉടുമ്പിനെയാണ് ഇരയാക്കിയത്.കാഞ്ഞിരക്കൊല്ലി വനമേഖലയില്‍ അളകാപുരി വെള്ളച്ചാട്ടത്തിനു സമീപം ലോക സര്‍പ്പദിനമായി അറിയപ്പെടുന്ന 16ന് ആണ് തളിപ്പറമ്പിലെ പരിസ്ഥിതി സ്‌നേഹിയും പാമ്പ് ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ ഈ അത്യപൂര്‍വ ദൃശ്യം പകര്‍ത്തിയത്. സാധാരണയായി പാമ്പുകളെ മാത്രമാണ് രാജവെമ്പാല ഭക്ഷണമാക്കാറുള്ളത്. മറ്റു ജീവികളെ ഇവ ഭക്ഷണമാക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വര്‍ഷങ്ങളായി രാജവെമ്പാലയുള്‍പ്പെടെയുള്ള പാമ്പുകളുമായി ഏറെ പരിചയമുള്ള വിജയ് നീലകണ്ഠന്‍ പറയുന്നു. കാഞ്ഞിരക്കൊല്ലിയില്‍ രാജവെമ്പാലയെ കണ്ടെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയും വനം വകുപ്പിന്റെ ദ്രുതകര്‍മസേന അംഗവുമായ എം.പി.ചന്ദ്രനൊപ്പം സ്ഥലത്തെത്തിയപ്പോഴാണ് നാഗരാജാവ് ഉടുമ്പിനെ വിഴുങ്ങുന്ന അപൂര്‍വ ദൃശ്യം കണ്ടത്. അപൂര്‍വമായി ഇവ പല്ലി വര്‍ഗത്തിലുള്ള ജീവികളെ ഭക്ഷണമാക്കാറുണ്ടെങ്കിലും ത്വക്കിന് ഏറെ…

Read More