വീട്ടില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാനെത്തിയവര്‍ ആ കാഴ്ച കണ്ടു ഞെട്ടി ! വീഡിയോ വൈറലാകുന്നു…

വീടിനുള്ളില്‍ കയറിയ വമ്പന്‍ പെരുമ്പാമ്പിനെ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന ചാടിപ്പോയത് വലിയൊരു ഉടുമ്പ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. തായ്‌ലന്‍ഡിലാണ് സംഭവം. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍ പോലും പറ്റാത്ത നിലയില്‍ വീടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ട വൃദ്ധ ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് പാമ്പിന്റെ വായില്‍ നിന്നും ഉടുമ്പ് ചാടിപ്പോകുകയായിരുന്നു.

പെരുമ്പാമ്പിന്റെ വായില്‍ അകപ്പെട്ട് പോകുന്നവ വീണ്ടും രക്ഷപെടുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാല്‍ ഈ ഉടുമ്പ് ചത്തില്ല. സംഭവത്തിന്റെ വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ആളുകള്‍ കൂടിയതോടെ പെരുമ്പാമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാത്രമല്ല വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു.തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായിട്ടാണ് ഇത്തരം സംഭവം കാണുന്നതെന്ന് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറഞ്ഞു. എന്തായാലും ഉടുമ്പ് സ്റ്റാറായെന്നു പറഞ്ഞാല്‍ മതിയല്ലോ…

Related posts