മാളവിക ജയറാമിന്റെ വസ്ത്രധാരണത്തിനെതിരേ വിമര്‍ശവുമായി സദാചാരവാദികള്‍ ! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിങ്ങനെ…

ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ചു ചര്‍ച്ചയായിരിക്കുന്നത്. അടുത്തിടെ മാളവികയുടെ ആദ്യ ഫോട്ടോഷൂട്ട് മാധ്യമശ്രദ്ധ നേടിയെങ്കിലും ഇപ്പോഴത്തെ വിഷയം ആ ഫോട്ടോഷൂട്ടല്ല. ഒരു വര്‍ഷം മുമ്പ് എടുത്ത ഒരു ചിത്രമാണ് സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. ചെന്നൈയിലെ ഒരു റിസോര്‍ട്ടില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് വിമര്‍ശനം നേരിട്ടത്. അമ്മ പാര്‍വതിക്കൊപ്പം ആണ് മാളവിക ചിത്രത്തിനു പോസ് ചെയ്തത്. സ്‌കര്‍ട്ടും ടോപ്പും ഓവര്‍കോട്ടുമാണ് മാളവികയുടെ വേഷം. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ചിത്രത്തില്‍ സ്‌കര്‍ട്ടിന്റെ നീളം കുറവാണ് എന്നതാണ് ‘സദാചാരവാദി’കളുടെ പ്രശ്‌നം. ഉപദേശവും നിര്‍ദ്ദേശവും കൊണ്ട് കമന്റ് ബോക്‌സ് നിറയുകയാണ്. വസ്ത്രധാരണത്തില്‍ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ ഉപദേശം. എന്നാല്‍ ഏതു വസ്ത്രം ധരിക്കണമെന്നത് മാളവികയുടെ സ്വാതന്ത്ര്യമാണെന്നും എന്തിനാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതെന്നും ചോദിച്ച് മറ്റു…

Read More