അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും…

Read More