മോദിയുടെ ‘നമസ്‌തേ’ ഏറ്റെടുത്ത് ലോക നേതാക്കള്‍ ! ഷെയ്ക്ക് ഹാന്‍ഡ് ഉപേക്ഷിച്ച് കൈകൂപ്പലിലേക്ക് മാറി ട്രംപ് മുതല്‍ എലിസബത്ത് രാജ്ഞി വരെയുള്ളവര്‍…

കോവിഡ് 19 ലോകമെമ്പാടും വ്യാപിച്ചതോടെ ഏവരും പരസ്പരം കാണുമ്പോളുള്ള ഷെയ്ക്ക്ഹാന്‍ഡ് ഒഴിവാക്കി ഇന്ത്യയുടെ തനത് രീതിയായ നമസ്‌തേയിലേക്ക് മാറിയിരിക്കുകയാണ്. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ‘നമസ്‌തേ ട്രംപ്’ എന്ന പരിപാടി നടത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ കൊറോണ ഭയത്താല്‍ ഒട്ടുമിക്ക ലോക നേതാക്കളും ഷെയ്ക്ക്ഹാന്‍ഡ് ഒഴിവാക്കി പരസ്പരം കാണുമ്പോള്‍ നമസ്‌തേ പറഞ്ഞു തുടങ്ങിയിരിക്കുകയാണ്. ഇത് പ്രകാരം ട്രംപ് മുതല്‍ ബ്രിട്ടീഷ് രാജ്ഞി വരെ ഷെയ്ക്ക്ഹാന്‍ഡ് ഉപേക്ഷിച്ച് നമസ്‌തേ തുടങ്ങിയിരിക്കുകയാണിപ്പോള്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സായിപ്പന്മാര്‍ പോലും പരമ്പരാഗത ഹസ്തദാനത്തിന് പകരം കൈകൂപ്പി പുഞ്ചിരിക്കുന്ന നമസ്‌തേയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ബ്രിട്ടീഷ് രാജ്ഞിയും മറ്റ് രാജ കുടുംബാംഗങ്ങളും നമസ്‌തേ പറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇത്തരം പരിപാടികളിലൊന്നില്‍ രാജ്ഞിയും ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും കേയ്റ്റും ഹാരിയും മേഗനും ബോറിസ്…

Read More