സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ഞാന്‍ പ്രകാശന്‍ മലയാളക്കരയെ കീഴടക്കി മുന്നേറുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു.2002ല്‍ ആയിരുന്നു ഇത്. കഥ തിരക്കഥ സംഭാഷണം: ശ്രീനിവാസന്‍’, ‘സംവിധാനം സത്യന്‍ അന്തിക്കാട്’ ഈ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു ഒരു കാലത്ത് മലയാളികള്‍ക്ക് തിയേറ്ററിന് മുന്നിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പോളൊക്കെ മലയാള സിനിമയ്ക്ക് ചിരിയ്ക്കാനും ചിന്തിക്കാനും ഏറെ ഉണ്ടായിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു സിനിമയുമായി ഇരുവരും എത്തിയപ്പോള്‍, അതിന് നന്ദി പറയുകയാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും വിനീത് പങ്കുവയ്ക്കുന്നു. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു…
Read More