കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ എക്കാലവും പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് സത്യന്‍ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന് മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടോയെന്ന് സംശയമാണ്. തന്നെ ഏറെ ആകര്‍ഷിച്ച ഒരു നടിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. മലയാളത്തിന്റെ പ്രിയ നടി ലേഡി സൂപ്പര്‍സാറ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന് മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സല്ലാപത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ലോഹിതദാസ് വിളിച്ചതു പ്രകാരം സെറ്റില്‍ പോയപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെ കുറിച്ചായിരുന്നു ആ തുറന്നു പറച്ചില്. മഞ്ജു വാര്യര്‍ മിടുക്കി ആണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതദാസ് പറഞ്ഞിരുന്നതായി…
Read MoreTag: sathyan anthikkadu
‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദി ! അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി; സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍…
സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ഞാന്‍ പ്രകാശന്‍ മലയാളക്കരയെ കീഴടക്കി മുന്നേറുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു.2002ല്‍ ആയിരുന്നു ഇത്. കഥ തിരക്കഥ സംഭാഷണം: ശ്രീനിവാസന്‍’, ‘സംവിധാനം സത്യന്‍ അന്തിക്കാട്’ ഈ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു ഒരു കാലത്ത് മലയാളികള്‍ക്ക് തിയേറ്ററിന് മുന്നിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പോളൊക്കെ മലയാള സിനിമയ്ക്ക് ചിരിയ്ക്കാനും ചിന്തിക്കാനും ഏറെ ഉണ്ടായിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു സിനിമയുമായി ഇരുവരും എത്തിയപ്പോള്‍, അതിന് നന്ദി പറയുകയാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും വിനീത് പങ്കുവയ്ക്കുന്നു. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു…
Read Moreപിണറായി വിളിച്ചപ്പോള്‍ ‘ഒന്നു വച്ചിട്ട് പോ മോനേ’ എന്നു പറയാനാണ് വായില്‍ തോന്നിയത്; മോഹന്‍ലാലിന്റെ കൈയ്യിലിരുപ്പുകളേക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…
കൂടെ ഇരുന്ന് ചിരിച്ചുകൊണ്ട് നൈസായി പണിതരുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് സത്യന്‍ അന്തിക്കാട്. ഒരു അവാര്‍ഡ് വേദിയിലാണ് ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് അന്തിക്കാട് പറഞ്ഞത്. ‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വെച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണ്, എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും ലാലാണെന്ന്’ സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഒരു ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടു പരിചയമുള്ള ശബ്ദമാണ്.’ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ? എന്നിരുന്നാലും ഞാനൊന്നു ഞെട്ടി. എങ്ങാനും ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ ? മോഹന്‍ലാല്‍ ഇത്തരത്തില്‍…
Read More