അന്നത്തെ ആ റൊമാന്റിക് സീന്‍ എന്നെ ആകെ വലച്ചു കളഞ്ഞു ! ആ സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസന്‍…

മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത വിനീത്. പിന്നെ രചയിതാവും സംവിധായകനും നടനുമൊക്കെയായി മലയാളികളുടെ മനം കീഴടക്കുകയായിരുന്നു. അച്ഛന്‍ ശ്രീനിവാസനെപ്പോലെ വിനീതിനെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ചാണ് വിനീത് ശ്രീനിവസന്‍ തുറന്ന് പറയുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്. റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. കാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക്…

Read More

ചില കാരണങ്ങള്‍ കൊണ്ട് രവി പത്മനാഭന്റെ വേഷം ചെയ്യാന്‍ ആ താരത്തിന് കഴിഞ്ഞില്ല ! ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്കെത്തിയതിങ്ങനെ…

നവാഗത സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. കൗമാരക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിലും വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭന്‍ എന്ന അധ്യാപകന്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്നെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ…

Read More

ഇയാളുടെ ‘കൊയ കൊയ’പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനം ! വിനീത് ശ്രീനിവാസനെ അധിക്ഷേപിച്ച് പോസ്റ്റുമായി ഇടത് രാഷ്ട്രീയ നിരീക്ഷകന്‍

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിനിത് ശ്രീനിവാസന്‍. നടന്‍,ഗായകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് വിനീത്. നിരവധി ഗാനങ്ങള്‍ വിനീത് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ എന്ന ഗായകനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇടതു രാഷ്ട്രീയ നിരീക്ഷകനായ റെജി ലൂക്കോസ്. വിനീത് ശ്രീനിവാസന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും സംഗീതത്തിനും അപമാനമാണെന്നും റെജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു റെജിയുടെ ഫോസ്ബുക്ക് പോസ്റ്റ്… എന്നോട് ആരെങ്കിലും എനിക്ക് ഏറ്റവും അരോചകമായത് എന്തെന്നു ചോദിച്ചാല്‍ ഈ മനുഷ്യന്റെ (വിനീത് ശ്രീനിവാസന്‍) പാട്ടുകേള്‍ക്കുന്നതാണന്ന് നിസ്സംശയം പറയും. കൊയ കൊയ കൊഞ്ചിക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പാട്ടുകള്‍ മലയാളസംഗീതത്തിനും ഭാഷയ്ക്കും അപമാനമാണ്. എന്തു ചെയ്യാം സകല പാട്ടുകളും പാടുന്നത് ഈ സംഗീതം എന്തെന്നറിയാത്ത മനുഷ്യനാണന്നതാണ് കാലഘട്ടത്തിന്റെ ഗതികേടും നാണക്കേടും. മുഴുവന്‍ പാട്ടുകളും ഇങ്ങേര്‍ പാടുന്നത് എന്ത്…

Read More

‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു വന്നതിന് നന്ദി ! അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി; സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍…

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ഞാന്‍ പ്രകാശന്‍ മലയാളക്കരയെ കീഴടക്കി മുന്നേറുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഇതിനു മുമ്പ് പുറത്തിറങ്ങിയ ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ആയിരുന്നു.2002ല്‍ ആയിരുന്നു ഇത്. കഥ തിരക്കഥ സംഭാഷണം: ശ്രീനിവാസന്‍’, ‘സംവിധാനം സത്യന്‍ അന്തിക്കാട്’ ഈ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു ഒരു കാലത്ത് മലയാളികള്‍ക്ക് തിയേറ്ററിന് മുന്നിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ നില്‍ക്കാന്‍. ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പോളൊക്കെ മലയാള സിനിമയ്ക്ക് ചിരിയ്ക്കാനും ചിന്തിക്കാനും ഏറെ ഉണ്ടായിട്ടുണ്ട്. വീണ്ടും അങ്ങനെയൊരു സിനിമയുമായി ഇരുവരും എത്തിയപ്പോള്‍, അതിന് നന്ദി പറയുകയാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും വിനീത് പങ്കുവയ്ക്കുന്നു. ‘വീണ്ടും എന്റെ അച്ഛനില്‍ നിന്നും ഏറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടു…

Read More

എന്റെ ഭാര്യയെ അജു വര്‍ഗീസ് കോളജില്‍ റാഗ് ചെയ്തു ! വിനീത് ശ്രീനിവാസന്‍ തന്റെ പ്രണയകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ…

അജു വര്‍ഗീസും വിനീത് ശ്രീനിവാസനും കട്ട സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചു പഠിച്ചവരും കൂടിയാണ്. വിനീതിന്റെ സിനിമകളിലെല്ലാം അജുവും ഉണ്ടാവും. എന്നാല്‍ അജു പണ്ട് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ വിനീത് തുറന്നു പറഞ്ഞിരിക്കുകയാണ്. എട്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ വച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. കോളജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. അങ്ങനെ ആ സൗഹൃദം പ്രണയത്തിനു വഴിമാറുകയായിരുന്നു. ജൂനിയറായ ദിവ്യയെ അജു വര്‍ഗീസ് റാഗ് ചെയ്തിട്ടുണ്ടെന്നാണ് വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ”ഞാനും അജു വര്‍ഗീസും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ജൂനിയറായിരുന്നു ദിവ്യ. അജു അവളെ റാഗ് ചെയ്തിട്ടുണ്ട്. ദിവ്യയും ഞാനും പരസ്പരം ഇഷ്ടത്തിലാണെന്ന കാര്യം ആദ്യം പറഞ്ഞത് സുഹൃത്തായ നോബിളിനോടാണ്. പിന്നീട് അവളെ റാഗ് ചെയ്യരുതെന്ന് അജുവിനോടും പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാറുണ്ടായിരുന്നു.…

Read More