ഹോട്ടലില്‍ എത്തി ഓര്‍ഡര്‍ ചെയ്തത് ആയിരം രൂപയുടെ ഭക്ഷണം; എന്നാല്‍ വീട്ടിലേക്ക് മടങ്ങിയത് ലക്ഷാധിപതിയായി…

ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറയുമെങ്കിലും പോക്കറ്റു കാലിയാകുകയാണ് പതിവ്. എന്നാല്‍ റിക്ക് ആന്റോഷ് എന്ന ന്യൂജേഴ്‌സിക്കാരന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. വയറും നിറഞ്ഞു ലക്ഷങ്ങള്‍ കൈയ്യില്‍ വന്നു ചേരുകയും ചെയ്തു.ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനായി റിക്ക് കയറിയത് ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഒയിസ്റ്റര്‍ ബാറിലാണ്. ചെന്നയുടന്‍ ഒയിസ്റ്റര്‍ (മുത്തുച്ചിപ്പി) പാന്‍ റോസ്റ്റും കഴിക്കാനായി ഓര്‍ഡര്‍ ചെയ്തു. പിന്നെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കഴിച്ചു തുടങ്ങിപ്പോള്‍ കട്ടിയുള്ള എന്തിലോ കടിച്ചു. പല്ലിളകി പോന്നതോ ഫില്ലിങ് അടര്‍ന്നു പോയതോ ആണെന്നാണ് റിക്ക് കരുതിയത്.എന്നാല്‍ പല്ലില്‍ തട്ടിയ സാധനം വായില്‍ നിന്ന് പുറത്തെടുത്തപ്പോഴാണ് റിക്ക് ഞെട്ടിയത്. മുത്തുച്ചിപ്പിക്കുള്ളില്‍ ഒളിഞ്ഞിരുന്ന അപൂര്‍വമായ മുത്താണ് റിക്കിന് ലഭിച്ചതെന്ന് പുറത്തെടുത്തപ്പോഴാണ് മനസ്സിലായത്. റസ്റ്ററന്റ് ജീവനക്കാരോട് അപ്പോഴൊന്നും പറഞ്ഞില്ലെങ്കിലും ഫോണ്‍ വിളിച്ച് റിക്ക് കാര്യങ്ങളന്വേഷിച്ചിരുന്നു.…

Read More