സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ  ബിയർ കുപ്പിക്ക് തലയ്ക്ക് അടിച്ചത് നിഷാദ്;  സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തിയ പോലീസ് പറയുന്നതിങ്ങനെ


തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​യി​ക്കോ​ണ​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വെ​ങ്കാ​യം സ്വ​ദേ​ശി നി​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.അ​റ​സ്റ്റി​ലാ​യ ആ​ള്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഷാ​ജി​യു​ടെ ബൈ​ക്കി​ല്‍ ഉ​ര​സി​യ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് ഷാ​ജി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ള്ള മ​റ്റേ ആ​ള്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment