തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…

Read More