തീവ്രവാദികളെ ഭയന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കാശ്മീരില്‍ നിന്ന് ജീവനും കൊണ്ട് ഓടുന്നു ! തോക്കിനിരയാക്കുന്നത് കാശ്മീര്‍ സ്വദേശികളല്ലെന്ന് ആധാര്‍ നോക്കി ഉറപ്പുവരുത്തിയ ശേഷം…

കാശ്മീരില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടോടുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക കൂട്ടത്തോടെ മടങ്ങുന്നത്. കൂടുതലും ബിഹാറില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി അവര്‍ കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് തീവ്രവാദികള്‍ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവില്‍ കാശ്മീര്‍ വിടാന്‍…

Read More

അഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…

കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്‍. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്‍, അഞ്ച് ലബനീസ് പൗരന്മാര്‍ എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…

Read More

തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ തമ്പടിച്ചിരുന്നു ? തീവ്രവാദികളില്‍ ശ്രീലങ്കന്‍ പൗരന്മാരും; വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരത്ത് വിദേശത്തു നിന്നുള്ള ഭീകരര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ തമ്പടിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വ്യാപാരം, കള്ളക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ ഏറിയ പങ്കും എത്തിച്ചേര്‍ന്ന്ത സൈനിക കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്നവരിലേക്കാണ്. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം…

Read More

കടലിനടിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ജയ്‌ഷെ ചാവേറുകള്‍ ! ഏതുവിധേനയും ചെറുക്കാന്‍ നാവികസേന;ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

സമുദ്രത്തിനടിയിലൂടെ ഇന്ത്യയിലേക്ക് കടന്ന് ഭീകരാക്രമണം നടത്താന്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നാവികസേനാ മേധാവി വെളിപ്പെടുത്തി. പുണെയില്‍ നടന്ന ജനറല്‍ ബി.സി ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണു നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും കരംബിര്‍ സിങ് വ്യക്തമാക്കി. ജയ്‌ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി കൂടി ഏങ്ങനെ ആക്രമണം നടത്താമെന്നു പരിശീലനം നേടുന്നതായുള്ള ഇന്റലിജന്‍സ് വിവരങ്ങളാണ് ലഭിച്ചത്. ഭീകരവാദത്തിന്റെ മാറിയ മുഖമാണ് ഇതെന്നും ഏത് തരത്തിലുള്ള സാഹസവും ചെറുത്തു തോല്‍പ്പിക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു. കടല്‍വഴി ഭീകരര്‍ നുഴഞ്ഞുകയറില്ലെന്നു ഉറപ്പുവരുത്തും. 2008ലെ…

Read More