കോവിഡിനിടെ അഭിനയം വിട്ട് നഴ്‌സായ നടി പക്ഷാഘാതത്തിന് ചികിത്സയില്‍ ! നടി ശിഖയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മല്‍ഹോത്രയുടെ വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഓക്ടോബറില്‍ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലാണ് ശിഖയിപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ നടി ചികിത്സ തേടിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിംഗ് ബിരുദം നേടിയ വ്യക്തിയാണ് ശിഖ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കോവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും ഉടന്‍ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു. സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ഷാരൂഖ്…

Read More