കൂടത്തായി   കൊലപാതകങ്ങളിലെ തെ​ളി​വ് ക​ണ്ടെ​ത്തു​ക  വെ​ല്ലു​വി​ളി: അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കുമെന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ടേ​റി​യ​തി​നാ​ൽ ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എ​ഫ്ഐ​ആ​ർ ഇ​ടു​ക​യാ​ണ് ഉ​ത്ത​മം. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ലസ് ടു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി

ക​ഴ​ക്കൂ​ട്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ.പാ​ങ്ങ​പ്പാ​റ അം​ബേ​ദ്ക​ർ​പു​രം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വി​ധു​ഭ​വ​നി​ൽ കൊ​ച്ചു​മോ​ൻ എ​ന്നു​വി​ളി​ക്കു​ന്ന വി​ധു ച​ന്ദ്ര​ൻ (23 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ​എ.​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം സിഐ എ​സ് .അ​ജ​യ്കു​മാ​ർ .എ​സ്ഐ ഐ. ​ദിവി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘം ക​ഴ​ക്കൂ​ട്ടം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

Read More