വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ലസ് ടു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; പരാതി നൽകിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി

peedanamക​ഴ​ക്കൂ​ട്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ.പാ​ങ്ങ​പ്പാ​റ അം​ബേ​ദ്ക​ർ​പു​രം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ വി​ധു​ഭ​വ​നി​ൽ കൊ​ച്ചു​മോ​ൻ എ​ന്നു​വി​ളി​ക്കു​ന്ന വി​ധു ച​ന്ദ്ര​ൻ (23 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ​എ.​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം സിഐ എ​സ് .അ​ജ​യ്കു​മാ​ർ .എ​സ്ഐ ഐ. ​ദിവി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലീ​സ് സം​ഘം ക​ഴ​ക്കൂ​ട്ടം റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts