കൂടത്തായി   കൊലപാതകങ്ങളിലെ തെ​ളി​വ് ക​ണ്ടെ​ത്തു​ക  വെ​ല്ലു​വി​ളി: അ​ന്വേ​ഷ​ണം വി​പു​ലീ​ക​രി​ക്കുമെന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ.മൃ​ത​ദേ​ഹ​ങ്ങ​ളി​ലെ സ​യ​നൈ​ഡ് ഉ​പ​യോ​ഗ​ത്തി​ന്‍റെ തെ​ളി​വ് ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​നൈ​ഡ് എ​ങ്ങ​നെ കി​ട്ടി എ​ന്ന​തും പ്ര​ധാ​ന​മാ​ണെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം ബു​ദ്ധി​മു​ട്ടേ​റി​യ​തി​നാ​ൽ ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എ​ഫ്ഐ​ആ​ർ ഇ​ടു​ക​യാ​ണ് ഉ​ത്ത​മം. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts