പാ​ക്കി​സ്ഥാ​നി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പൊ​ട്ടി​ത്തെ​റി ! 12 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു…

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ 12 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. സ്വാ​തി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. 40ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ബ​ലി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.20ഓ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ര​ണ്ട് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യ​തെ​ന്താ​ണെ​ന്ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന സേ​ന സം​ഭ​വ​സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്ന​താ​യി തീ​വ്ര​വാ​ദ വി​രു​ദ്ധ വ​കു​പ്പ് വി​ഭാ​ഗം ഡി​ഐ​ജി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ​ബാ​സ് ഷെ​രീ​ഫ് റി​പ്പോ​ര്‍​ട്ട് തേ​ടി.

Read More