തൊണ്ടിമുതലും ദൃസാക്ഷിയും! കാറില്‍ കടത്തിയ 145 കിലോ കഞ്ചാവ് പിടിച്ചു; കോടതിയില്‍ ഹാജരാക്കാനെടുത്തപ്പോള്‍ 45 കിലോയുടെ കുറവ്; എലി കൊണ്ടുപോയെന്ന് പോലീസ് കോടതിയില്‍

ബി​​​ഹാ​​​റി​​​ലെ എ​​​ലി​​​ക​​​ൾ മ​​​ദ്യ​​​മാ​​​ണ് കു​​​ടി​​​ച്ചു തീ​​​ർ​​​ത്ത​​​തെ​​​ങ്കി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ എ​​​ലി​​​ക​​​ൾ​​​ക്കു ക​​​ഞ്ചാ​​​വി​​​നോ​​​ടാ​​​ണ് താ​​​ത്പ​​​ര്യം. എ​​​ലി​​​ക​​​ള്‍ മ​​​ദ്യം കു​​​ടി​​​ച്ചു തീ​​​ര്‍ത്തെ​​​ന്ന വാ​​​ര്‍ത്ത​​​ക​​​ള്‍ നേ​​​ര​​​ത്തെ വ​​​ന്നി​​​രു​​​ന്നു. സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ നി​​​രോ​​​ധ​​​നം നട​​​പ്പി​​​ലാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ മ​​​ദ്യ​​​മാ​​​യി​​​രു​​​ന്നു എ​​​ലി​​​ക​​​ൾ അ​​​ന്നു കു​​​ടി​​​ച്ചു തീ​​​ര്‍ത്ത​​​ത്.

എ​​​ന്നാ​​​ല്‍, എ​​​ലി​​​ക​​​ള്‍ മ​​​ദ്യം വി​​​ട്ട് ഇ​​​പ്പോ​​​ള്‍ ക​​​ഞ്ചാ​​​വി​​​ലേ​​​ക്കും ക​​​ട​​​ന്നു. ജാ​​​ര്‍ഖ​​​ണ്ഡി​​​ലാ​​​ണ് സം​​​ഭ​​​വം. ജാ​​​ര്‍ഖ​​​ണ്ഡ് പോ​​​ലീ​​​സാ​​​ണ് കോ​​​ട​​​തി​​​യി​​​ല്‍ ഈ ​​​വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2016 മേ​​​യി​​​ൽ ദേ​​​ശീ​​​യ പാ​​​ത​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ കാ​​​റി​​​ല്‍ ക​​​ട​​​ത്തി​​​യ 145 കി​​​ലോ ക​​​ഞ്ചാ​​​വ് ബേ​​​ര്‍വാ​​​ഡ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബി​​​ഹാ​​​റി​​​ല്‍നി​​​ന്ന് പ​​​ഞ്ചി​​​മ ബം​​​ഗാ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ഞ്ചാ​​​വ്. ബി​​​ഹാ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ ശി​​​വ​​​രാ​​​ജ് കു​​​മാ​​​റും അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​ഞ്ചാ​​​വ് ബേ​​​ര്‍വാ​​​ഡ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സ്റ്റോ​​​ര്‍ റൂ​​​മി​​​ലാ​​​യി​​​രു​​​ന്നു സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ല്‍, കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രേ​​​ക്കാ​​​നെ​​​ടു​​​ത്ത​​​പ്പോ​​​ൾ 45 കി​​​ലോ​​​യു​​​ടെ കു​​​റ​​​വ്. ബാ​​​ക്കി ക​​​ഞ്ചാ​​​വ് എ​​​വി​​​ടെ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ സ്റ്റേ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ദി​​​നേ​​​ഷ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​ത് ബാ​​​ക്കി എ​​​ലി കൊ​​​ണ്ടു​​​പോ​​​യി എ​​​ന്നാ​​​യി​​​രു​​​ന്നു.

Related posts