മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച രാത്രി മീററ്റില്‍വച്ച് ഇവര്‍ സഞ്ചരിച്ച എസ്യുവിയില് ട്രെയിലര്‍ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം മീററ്റിലാണ് പ്രവീണ്‍ കുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. രാത്രി 9.30ഓടെ കാറിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നെന്ന് പ്രവീണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. പ്രവീണ്‍ കുമാറും മകനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ”ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതും, ഇപ്പോള്‍ നിങ്ങളോടു സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോള്‍ ഞങ്ങളുടെ വാഹനത്തിനു പിന്നില്‍ വലിയൊരു ട്രക്ക് ഇടിച്ചു. ഞങ്ങളുടേതു വലിയ വാഹനം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പരുക്കേല്ക്കേല്ക്കുമായിരുന്നു.” പ്രവീണ്‍ കുമാര്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നതായും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഒരു കാലത്ത് സ്വിംഗ് ബൗളിങിലൂടെ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്ന പ്രവീണ്‍കുമാര്‍ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ്, 68…
Read More