അമ്പലപ്പുഴ: ട്രക്ക് ഇടിച്ച് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നു. അമ്പലപ്പുഴ -തിരുവല്ല റൂട്ടിൽ ഗതാഗതം നിലച്ചു.ഇന്ന് പുലർച്ചെ 2.30 ന് തിരുവല്ല ഭാഗത്ത് നിന്ന് അമ്പലപ്പുഴയ്ക്ക് പോകുകയായിരുന്ന കർണ്ണാടക രജിസ്ട്രേഷനിൽ പെട്ട ട്രക്ക് ഇടിച്ചാണ് തകഴി റെയിൽവേ ഗേറ്റിന്റെ ഹൈഗേജ് തകർന്നത്. ഹൈഗേജ് എപ്പോൾ വേണമെങ്കിലും അടർന്ന് വീഴാവുന്ന തരത്തിലാണ് നിൽക്കുന്നത്. ഇടിച്ചതിനുശേഷം ട്രക്ക് നിർത്താതെ പോയതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ പോലീസിൽ അറിയിച്ചു. ഹൈവേ പോലീസ് ട്രക്കിനെ പിൻതുടർന്ന് അമ്പലപ്പുഴ ഭാഗത്ത് വെച്ച് വാഹനം കസ്റ്റഡിയിൽ എടുത്തു. ഹൈഗേജിന്റെ പുനർ നിർമാണത്തിന് ഒരു ലക്ഷം രൂപ ചെലവാകുമെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു.റെയിൽവേ ഹൈഗേജ് തകർന്നതിനെ തുടർന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു കിടക്കുകയാണ്. ആപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസ് തകഴി ഗവ: ആശുപത്രിക്ക് സമീപത്തു വരയും തിരുവല്ലയിൽ നിന്ന് പുറപ്പെടുന്ന ബസ്…
Read MoreTag: truck
സൗജന്യ ആട്ടപ്പൊടി വിതരണം ചെയ്യാന്‍ വന്ന ട്രക്ക് കൊള്ളയടിച്ച് ജനം ! പാക്കിസ്ഥാനില്‍ നാലു മരണം…
പാക്കിസ്ഥാനില്‍ റമദാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയട്രക്ക് കൊള്ളയടിച്ച് ജനം. പെഷവാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്. വിതരണ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്ക് തടഞ്ഞ് പൊടി ജനങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാത്തു നിന്ന് മടുത്ത ജനങ്ങള്‍ ഒടുവില്‍ റോഡില്‍ പ്രതിഷേധവും ആരംഭിച്ചു. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആട്ടപ്പൊടി ബാഗിനായുള്ള അടിപിടിയില്‍പ്പെട്ട് നാല് പേര് ഇതിനകം മരിച്ചെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര് തിരക്കില്‍പ്പെട്ടും രണ്ടുപേര്‍ ക്യൂ നിന്ന് തളര്‍ന്ന് വീണുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതാണ് അമിതമായ തിരക്കിന് കാരണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. ആട്ട വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് ഫലവത്താകുന്നില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും പാകിസ്ഥാനിലെ ജനജീവിതം…
Read Moreഈ അറബിയ്ക്കെന്താ തലയ്ക്ക് അസുഖമുണ്ടോ ! പാഞ്ഞു വരുന്ന ട്രക്കിനു മുമ്പിലേക്കു അറബി ഒരൊറ്റച്ചാട്ടം; പിന്നെ സംഭവിച്ചത്; വൈറലാകുന്ന വീഡിയോ കാണാം…
സൗദിയിലെ മദീനയില്‍ അരങ്ങേറിയ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി യുവാവ് ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. ഞൊടിയിടയില്‍ അറബി ട്രക്കിന്റെ മുമ്പിലേക്ക് എടുത്തു ചാടുകയായിരുന്നു. യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി വെട്ടിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്തായാലും ചാട്ടം വൈറലായതോടെ യുവാവ് പുലിവാലു പിടിച്ചിരിക്കുകയാണ്. ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും…
Read More