മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം പ്ര​വീ​ണ്‍ കു​മാ​റി​ന് അ​പ​ക​ടം ! പി​ന്നി​ല്‍ ട്ര​ക്ക് ഇ​ടി​ച്ച് കാ​ര്‍ ത​ക​ര്‍​ന്നു

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം പ്ര​വീ​ണ്‍ കു​മാ​റും മ​ക​നും സ​ഞ്ച​രി​ച്ച കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.

ചൊ​വ്വാ​ഴ്ച രാ​ത്രി മീ​റ​റ്റി​ല്‍​വ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച എ​സ്‌​യു​വി​യി​ല്‍ ട്രെ​യി​ല​ര്‍ ട്ര​ക്ക് വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പം മീ​റ​റ്റി​ലാ​ണ് പ്ര​വീ​ണ്‍ കു​മാ​ര്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. രാ​ത്രി 9.30ഓ​ടെ കാ​റി​നു പി​ന്നി​ല്‍ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​വീ​ണ്‍ കു​മാ​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ​യോ​ടു പ​റ​ഞ്ഞു.

പ്ര​വീ​ണ്‍ കു​മാ​റും മ​ക​നും പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

”ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍ പ​രു​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ട​തും, ഇ​പ്പോ​ള്‍ നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്ന​തും. ബ​ന്ധു​വി​നെ യാ​ത്ര​യാ​ക്കി​യ ശേ​ഷം തി​രി​കെ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു പി​ന്നി​ല്‍ വ​ലി​യൊ​രു ട്ര​ക്ക് ഇ​ടി​ച്ചു. ഞ​ങ്ങ​ളു​ടേ​തു വ​ലി​യ വാ​ഹ​നം അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ പ​രു​ക്കേ​ല്‍​ക്കേ​ല്‍​ക്കു​മാ​യി​രു​ന്നു.” പ്ര​വീ​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ത​ക​ര്‍​ന്ന​താ​യും പ്ര​വീ​ണ്‍ കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

ഒ​രു കാ​ല​ത്ത് സ്വിം​ഗ് ബൗ​ളി​ങി​ലൂ​ടെ ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് നി​ര​യു​ടെ കു​ന്ത​മു​ന​യാ​യി​രു​ന്ന പ്ര​വീ​ണ്‍​കു​മാ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി ആ​റ് ടെ​സ്റ്റ്, 68 ഏ​ക​ദി​നം, 10 ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

ക്രി​ക്ക​റ്റ് മ​തി​യാ​ക്കി​യ ശേ​ഷം റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ചെ​യ്താ​ണ് പ്ര​വീ​ണ്‍ കു​മാ​ര്‍ ജീ​വി​ക്കു​ന്ന​ത്. റ​സ്റ്റ​റ​ന്റും ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment