ചുരുങ്ങിയ ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍.സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് സിനിമാ രംഗത്തേക്ക് ചുവടുവച്ച താരം 2014ല്‍ മിഷ്‌കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് ഉണ്ണി മുകുന്ദന്‍ നായകനായി2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായി. ൗ ചിത്രത്തിലെ കഥാപാത്രത്തോടെ പ്രയാഗയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. പാവ,രാമലീല, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകളില്‍ പ്രയാഗ പിന്നീട് നായികയായി. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നടിപ്പിന്‍ മന്നന്‍ സൂര്യയുടെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രയാഗ. നവരസയില്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുമെന്ന വാര്‍ത്തകള്‍…
Read MoreTag: prayaga martin
സോഷ്യല്‍ മീഡിയയിലൂടെയുള്ള ട്രോളുകള്‍ പരിധി വിടുന്നു ! പലരുടെയും കമന്റുകള്‍ പുറത്തു പറയാന്‍ കൊള്ളാത്തത്; തുറന്നു പറഞ്ഞ് പ്രയാഗ മാര്‍ട്ടിന്‍
സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ എന്ന പേരില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ പലപ്പോഴും പരിധിവിടുന്നതായി നടി പ്രയാഗ മാര്‍ട്ടിന്‍.ഒരു വ്യക്തിയുടെമേല്‍ ആളുകള്‍ ഇത്തരത്തില്‍ സ്വാതന്ത്ര്യമെടുക്കുന്നത് വേദനാജനകമാണെന്നും പ്രയാഗ പറയുന്നു. ‘ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അശ്ലീല കമന്റുകളും കുറവല്ലയെന്ന് പ്രയാഗ പറയുന്നു. എന്നാല്‍ ഇവരെ പോലെ തനിക്ക് തരം താഴാന്‍ കഴിയില്ലെന്നും പ്രയാഗ പറയുന്നു. പ്രയാഗയ്ക്ക് നേരെ ഇതിനു മുന്‍പും ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീപക് പറമ്പേല്‍ നായകനാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതു ചിത്രം. പ്രയാഗയെപ്പോലെ മറ്റു ചില നടിമാരും സോഷ്യല്‍ മീഡിയയിലെ ഇത്തരം ട്രോളുകള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു.
Read More