അമ്മായിയമ്മ ആള് ഭയങ്കര സാധനമാ… ലാലുവിന്റെ വീട്ടില്‍ കൂട്ടയടി; അമ്മായിയമ്മ റാബ്രി ദേവിയ്‌ക്കെതിരേ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്…

ഒരു കാലത്ത് ബിഹാറിനെ അടക്കിഭരിച്ച കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും മുഖ്യമന്ത്രിമാര്‍. എന്നാല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു അകത്തു പോയതോടെ എല്ലാം തകിടം മറിഞ്ഞു.അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വര്യ മുന്നോട്ടുവരുന്നത്. പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ആശുപത്രിയില്‍നിന്ന്…

Read More