”റത്തീന ന്ന് പറയുമ്പോ ? ”മുസ്ലിം അല്ലല്ലോ ല്ലേ??” ! ദുരനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക…

മുസ്ലിം ആയതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക രതീന ഷെര്‍ഷാദ്. ഫ്‌ളാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും ഇതൊടൊപ്പം രതീന പങ്കുവെച്ചു. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. പാര്‍വതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുസ്ലിം ആണെന്ന കാരണത്താല്‍ ഫ്‌ളാറ്റ് ലഭിക്കാത്തത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പുതുമ തോന്നിയെന്നും സംവിധായിക പറഞ്ഞു. ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ലെന്നും ഭര്‍ത്താവ് ഒപ്പമില്ലെങ്കില്‍ വീട് വാടകയ്ക്ക് തരില്ലെന്നും ജോലി സിനിമയില്‍ ആണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്നും ഫ്‌ളാറ്റ് ഉടമസ്ഥര്‍ പറഞ്ഞതായും രതീന വ്യക്തമാക്കി. രതീന ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: ”റത്തീന ന്ന് പറയുമ്പോ??””പറയുമ്പോ?”മുസ്ലിം അല്ലല്ലോ ല്ലേ??””യെസ് ആണ്…’‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!” കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും…

Read More