രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ട്രോ​ളി​ക​ളും  ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി യി​ൽ എ​ത്തു​ന്ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും നി​ൽ​ക്കാ​നും ന​ട​ക്കാ​നും സാ​ധി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി ട്രോ​ളി​ക​ളും ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ കു​ടം​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ റെ​ഡി.

അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടം​ബ​ശ്രീ യൂ​ണി​റ്റി​ലെ അ​ഞ്ച് സ​ത്രീ​ക​ളാ​ണ് രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴ​ര മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ഇ​വ​രു​ടെ സേ​വ​നം ആ​ശു​പ​ത്രി ഒ​പി യി​ൽ ഉ​ണ്ടാ​കും. ന​ട​ക്കാ​നും ഇ​രി​ക്കാ​നും പോ​ലും സാ​ധി​ക്കാ​ത്ത രോ​ഗി​ക​ളെ ഒ​പി​ക​ളി​ൽ എ​ത്തി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ളു​ടെ​യും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും അ​വ​സ​ഥ വ​ള​രെ മോ​ശ​മാ​യി​രു​ന്നു.

ഇ​നി മു​ത​ൽ ഇ​തി​ന് പ​രി​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ദ്രം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് അ​ഞ്ച് പേ​രെ ഇ​ത്ത​രം ജോ​ലി​യ​ക്ക്് നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്.

Related posts