ജോസഫിന് 75 വയസായിരുന്നു. പക്ഷേ, കൊച്ചുമകളെപ്പോലെ കരുതിയ പെൺകുട്ടിയുടെ കള്ളമൊഴിയിൽ പീഡകനായി ചിത്രീകരിക്കപ്പെട്ട അദ്ദേഹം ജയിലിൽ കിടന്നത് ഒന്പതു മാസം. കോട്ടയം മധുരവേലിയിലെ ജോമോൻ സ്ത്രീപീഡന കള്ളക്കേസിൽ ജയിലിലും പുറത്തുമായി അപരാധിയായി മുദ്രയടിക്കപ്പെട്ടത് എട്ടോളം വർഷം. ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട ആദിവാസി വനിത സീതയുടെ ഘാതകനെന്ന സംശയനിഴലിൽ ഭർത്താവ് ബിനുവിനു കഴിയേണ്ടിവന്നത് ഒന്നര മാസത്തോളം. പുനരന്വേഷണത്തിൽ യഥാർഥ പ്രതികൾ കുടുങ്ങിയേക്കും. പക്ഷേ, ഇതിന്റെയൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥരോ? ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല സർക്കാർ ശന്പളം കൈപ്പറ്റി സ്വസ്ഥം ഗൃഹഭരണം! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നിരപരാധികൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മേൽപ്പറഞ്ഞ നിരപരാധികൾക്കും നഷ്ടപരിഹാര നൽകണം. ഖജനാവിൽനിന്നല്ല, കള്ളക്കേസുകൾക്കു കളമൊരുക്കിയ ഉദ്യോഗസ്ഥരിൽനിന്ന്. 2022 ഓഗസ്റ്റിലാണ് സെക്യൂരിറ്റി ജീവനക്കാരനായി താൻ കാവൽനിന്ന സ്കൂളിലെ പെൺകുട്ടി, തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആലപ്പുഴക്കാരൻ എം.ജെ. ജോസഫിനെതിരേ ആരോപണമുന്നയിച്ചത്. അയാൾ നടുങ്ങിപ്പോയി.…
Read MoreTag: rd-editorial
ഭയന്നിട്ടോ,അതോ ചട്ടുകമോ?
ജാമ്യത്തിനുപോലും അർഹതയില്ലാതാക്കി ദുർഗ് സെൻട്രൽ ജയിലിൽ അടച്ചിരിക്കുന്ന രണ്ട് ആർദ്രഹൃദയങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേന്ദ്രത്തിലും ഛത്തീസ്ഗഡിലും ഭരണത്തിനു നേതൃത്വം നൽകുന്ന ബിജെപിയോടു ഞങ്ങൾ പറയുന്നു; രാജ്യത്ത് ക്രൈസ്തവവേട്ടയ്ക്കു നിങ്ങൾ നൽകുന്ന പിന്തുണ ഹീനവും മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങളെ നിയന്ത്രിക്കുന്നവരുടെ വികൃതമുഖം ലോകം മുഴുവൻ കാണുന്നുണ്ട്. വർഗീയവിഷം വമിപ്പിച്ച് സത്യവും നീതിയും കുഴിച്ചുമൂടാൻ കയറൂരി വിട്ടിരിക്കുന്നവരെ എത്രയും പെട്ടെന്നു തളയ്ക്കുക. ഒരു കുടുംബത്തിന്റെ പട്ടിണിയകറ്റാൻ, അവർക്കൊരു വരുമാനമാർഗം തെളിക്കാൻ മനുഷ്യത്വത്തിന്റെ പേരിൽ പരിശ്രമിച്ച രണ്ടു കന്യാസ്ത്രീമാരുടെ മുഖമടിച്ചു പൊളിക്കുമെന്ന് ആക്രോശിക്കുന്ന ബജ്രംഗ്ദൾ നേതാവിനെ നിങ്ങൾക്കു ഭയമാണോ, അതോ അവർ നിങ്ങളുടെ ചട്ടുകമാണോ? ഛത്തീസ്ഗഡിൽ ബിജെപി നേതാവ് വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിയന്ത്രിക്കുന്നത് ബജ്രംഗ്ദളാണെന്നു വരുന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. കന്യാസ്ത്രീമാരിൽ ബജ്രംഗ്ദൾ ആരോപിച്ച നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും തെളിയിക്കുന്നതിനാവശ്യമായ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടാണോ അവരെ നിങ്ങൾ കൊടുംകുറ്റവാളികളാക്കി ജയിലിലടച്ചിരിക്കുന്നതും…
Read Moreഹൈക്കോടതി പറഞ്ഞത് സർക്കാർ നടപ്പാക്കട്ടെ
ഒടുവിൽ ഹൈക്കോടതി അതു വ്യക്തമായി പറഞ്ഞിരിക്കുന്നു: “മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണു മനുഷ്യാവകാശം.” തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരാമർശം. ഇതുമാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണമെന്ന പ്രശ്നത്തെക്കുറിച്ച് കോടതി അതീവഗൗരവത്തോടെ മറ്റു പലതും പറഞ്ഞു. സർക്കാരിനും മൃഗസ്നേഹികൾക്കുമെല്ലാമുള്ള താക്കീതോ മുന്നറിയിപ്പോ ആയിരുന്നു അത്. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിനും മറ്റുള്ളവരും നല്കിയ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. തെരുവുനായ മനുഷ്യനെ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദിയെന്നും ഹൈക്കോടതി കടുപ്പിച്ചു പറഞ്ഞു. നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങളാണ് സർക്കാർ കൊണ്ടുവരേണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കൂട്ടായ്മയുണ്ടാക്കി കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. രണ്ടു മുതൽ മൂന്നു ലക്ഷം വരെ തെരുവുനായ്ക്കൾ മാത്രമാണു സംസ്ഥാനത്തുള്ളതെന്നാണു സർക്കാർ കോടതിയിൽ നല്കിയ കണക്ക്. ഈ കണക്ക് കോടതി തള്ളി. 50 ലക്ഷം…
Read Moreഅതിജീവനത്തിന്റെ ചുഴലിയിലേക്കു വലിച്ചെറിയല്ലേ
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്. ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു. കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു. നിരവധി…
Read Moreകന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്… സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു. തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ…
Read More