മത്തായിയുടെ സന്മനസിൽ  ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി; വെ​ള്ളി​ക്കു​ള​ങ്ങ​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പദ്ധതി

വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ പ​രി​സ​ര​ത്തെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി പു​തി​യ പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ടി​ന്‍റെ ക​ര​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടും.

വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ലേ​ജോ​ഫീ​സ് റോ​ഡി​നും കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ റോ​ഡി​നും മ​ധ്യേ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു വ​രു​ന്ന​ത്. മാ​ർ​ച്ച് ക​ഴി​ഞ്ഞാ​ൽ ഇവിടെയുള്ള പ​ല വീ​ടു​ക​ളി​ലും കി​ണ​റു​ക​ൾ വ​റ്റു​ന്ന​തി​നാ​ൽ വെ​ള്ള​ത്തി​നാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ൾ. ഇ​വ​രു​ടെ ദുരിതത്തിന് പ​രി​ഹാ​ര​മാ​യാ​ണ് മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

പ​ദ്ധ​തി​ക്കാ​യി രൂ​പ​ീക​രി​ച്ച ഗു​ണ​ഭോ​ക്തൃ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി വെ​ള്ളി​ക്കു​ളം തോ​ട്ട​ിലെ ട്രാം​വേ പാ​ല​ത്തി​നു സ​മീ​പം കു​ളം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ മൂ​ന്നു​സെ​ന്‍റ് സ്ഥ​ലം വേ​ള​ക്കാ​ട്ടു​ക​ര മ​ത്താ​യി എ​ന്ന​യാ​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ ചെലവഴിച്ച് ഇ​വി​ടെ കു​ളം നി​ർ​മി​ക്കു​ക​യും ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു. അടുത്ത സാന്പത്തിക വർഷത്തിൽ പ​ന്പ് ഹൗ​സ് നി​ർ​മി​ക്കു​ക​യും പൈ​പ്പു​ക​ൾ വാ​ങ്ങു​ക​യും ചെ​യ്തു.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള 10 ല​ക്ഷം രൂ​പ അ​ട​ക്കം മൊ​ത്തം 29 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർത്ത​ന ക്ഷ​മ​മാ​കു​ന്ന​തോ​ടെ ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് നൂ​റേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ ജ​ല​വി​താ​നം ഉ​യ​ർ​ത്തി വേ​ന​ൽ​ക്കാ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് വാ​ർ​ഡം​ഗം എ.​കെ.​പു​ഷ്പാ​ക​ര​നും ഗു​ണ​ഭോ​ക്തൃ​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജ​ൻ വ​ടാ​ശേ​രി​യും പ​റ​ഞ്ഞു.

പൈ​പ്പു​ലൈ​നി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മേയ് അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വെ​ള്ളി​ക്കു​ള​ങ്ങ​ര ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി പ​ത്താം വാ​ർ​ഡി​ൽപ്പെ​ട്ട മോ​നൊ​ടി ക​നാ​ൽ​പ​രി​സ​ര​ത്തേ​ക്ക് വെ​ള്ളം പ​ന്പു​ചെ​യ്തെ​ത്തി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Related posts