തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം…
Read MoreTag: Red Fort explosion
ഡൽഹി സ്ഫോടനം; നടന്നത് ചാവേറാക്രമണം? ഉമർ മുഹമ്മദ് ചാവേർ? യുഎപിഎ ചുമത്തി കേസ്; കനത്ത സുരക്ഷയിൽ രാജ്യം
കരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997നുശേഷം സ്ഫോടനമുണ്ടാവുന്നത് മൂന്നാം തവണ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകമായ ചെങ്കോട്ടയില്‍ 1997 നുശേഷം സ്ഫോടനമുണ്ടാകുന്നത് മൂന്നാംതവണ. ഡല്‍ഹിയില്‍ 15 തവണയും. ഇതില്‍ ഏഴും 1997ല്‍ മാസങ്ങളുടെ ഇടവേളകളിലായിരുന്നു. 1997 ജനുവരി 9: ആദായനികുതി ഓഫീസ് മേഖലയിലെ പോലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ക്കു പരിക്കേറ്റു. ഒക്ടോബര്‍-1: സദര്‍ ബസാര്‍ മേഖലയില്‍ ഘോഷയാത്രയ്ക്കിടെ സ്ഫോടനത്തില്‍ 30 പേര്‍ക്കു പരിക്ക്. ഒക്ടോബര്‍ 10: ശാന്തിവനം, കൗരിയപുള്, കിംഗ്സ് വേ എന്നിവിടങ്ങളിലുണ്ടായ മൂന്ന് ബോംബ് സ്ഫോടനങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്. ഒക്ടോബര്‍ 18: റാണിബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 23 പേര്‍ക്കു പരിക്ക്. ഒക്ടോബര്‍ 26: കരോള്‍ബാഗ് മാര്‍ക്കറ്റിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 34 പേര്‍ക്കു പരിക്ക്. നവംബര്‍ 30: ചെങ്കോട്ട പരിസരത്ത് ഇരട്ട സ്ഫോടനത്തില്‍ മൂന്നു മരണം, 70 പേര്‍ക്കു പരിക്ക്. ഡിസംബര്‍ 30: പഞ്ചാബിബാഗിനു സമീപം ബസിലുണ്ടായ സ്ഫോടനത്തില്‍…
Read Moreവലിയൊരു ശബ്ദത്തോടെ ചെങ്കോട്ട നടുങ്ങി, ഒപ്പം രാജ്യവും; തൊട്ടടുത്തു ജുമാ മസ്ജിദും വലിയ ഇലക്ട്രോണിക് മാർക്കറ്റും; ആശങ്കയോടെ നഗരവാസികൾ
ന്യൂഡൽഹി; ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി. സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്. 500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്. നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്. തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.
Read Moreചെങ്കോട്ട സ്ഫോടനം; പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്ക് അന്വേഷണം; ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളായേക്കും
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ “ഓപ്പറേഷൻ സിന്ദൂറി’ നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.…
Read More