റിലയന്‍സ് ജിയോ ടവേഴ്‌സ് വ്യാപകമായി നശിപ്പിച്ച സംഭവം ! കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാറിനും നോട്ടീസയച്ച് ഹൈക്കോടതി; കര്‍ഷക സമരത്തിനിടെ നശിപ്പിച്ചത് 1500ല്‍ അധികം മൊബൈല്‍ ടവറുകള്‍…

കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. മൊബൈല്‍ ടവറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും സംസ്ഥാനത്തെ തങ്ങളുടെ കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്യുന്ന അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. ചൊവ്വാഴ്ചയാണ് കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും നോട്ടീസ് ലഭിച്ചത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ 1500 ലധികം മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും, കൂടാതെ റിലയന്‍സ് ജിയോക്കും അതിന്റെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് അല്ലെങ്കില്‍ കരാര്‍ കൃഷിയില്‍ പ്രവേശിക്കാന്‍ പദ്ധതിയില്ല എന്നും റിലയന്‍സ് ജിയോ തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് സുധീര്‍ മിത്തല്‍ മോഷന്‍ നോട്ടീസ് അയച്ചതായി റിലയന്‍സ് ജിയോയുടെ അഭിഭാഷകന്‍ ആഷിഷ് മിത്തല്‍ പറഞ്ഞു. കേന്ദ്ര ചീഫ് സെക്രട്ടറി,…

Read More

ടിക് ടോക്കിനെ റിലയന്‍സ് ജിയോ വാങ്ങാന്‍ പോകുന്നു ? ബൈറ്റ് ഡാന്‍സും റിലയന്‍സും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്…

ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് ടിക് ടോക്ക് പ്രേമികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. രാജ്യ സുരക്ഷയ്്ക്ക് ഭീഷണിയാകുന്ന ചൈനീസ് ആപ്പ് എന്ന നിലയിലാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ ടിക് ടോക് പ്രേമികളെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തുകയാണ്. ടിക് ടോക്കിനെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാന്‍ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ഇതുവരെയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്നൂറു കോടി യു എസ് ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ടിക്ക്ടോക്കിന് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇരുകമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പ് നിരോധനത്തിന് പിന്നാലെ ടിക്ക്ടോക്കിലും ബൈറ്റ് ഡാന്‍സിലും ജോലി ചെയ്തിരുന്നവര്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.…

Read More