എസ്ബിടി എസ്ബിഐയില്‍ ലയിച്ചത് എസ്ബിടിക്കാരുടെ എന്‍ആര്‍ഐ അക്കൗണ്ടിനെ ബാധിക്കുമോ? പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതെല്ലാം…

തിരുവനന്തപുരം:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ എസ്ബിടി ഉള്‍പ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകള്‍ ലയിച്ചത് ഈ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നുമാണ് എസ്ബിഐ കേരളാ ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ വ്യക്തമാക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയിലാണ് ലയനത്തിനു ശേഷം നടപടികള്‍ കൈക്കൊള്ളുക. എസ്ബിടി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകളില്‍ എന്‍ആര്‍ഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് അതേ നമ്പരുകള്‍ ഉപയോഗിച്ചു തന്നെ ഇടപാടുകള്‍ നടത്താം. ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ നടത്താനാകും. ഇതിനു പുറമേ എസ്ബിഐയുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. അസോഷ്യേറ്റ് ബാങ്കുകളിലുണ്ടായിരുന്ന എന്‍ആര്‍ഇ അക്കൗണ്ടുകളുടെ ബ്രാഞ്ചോ ഐഎഫ്എസ്സി കോഡുകളോ മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അസോഷ്യേറ്റ് ബാങ്കുകള്‍…

Read More