എസിയുടെ സുഖശീതളിമയില്‍ നിന്ന് വഴിയോരത്തിന്റെ ചൂടിലേക്ക് ! കഴിഞ്ഞ മാസം വരെ വലിയ ഹോട്ടലുകളില്‍ ജോലി ചെയ്ത ചെറുപ്പക്കാര്‍ ഇപ്പോള്‍ എക്‌സിക്യൂട്ടീവ് വേഷത്തില്‍ നടത്തുന്നത് മീന്‍ വില്‍പ്പന…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല കമ്പനികളും പൂട്ടിയതോടെ നിരവധി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം വരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്ന അരുണും ശ്രീകാന്തും ഇപ്പോള്‍ മീന്‍ വില്‍പ്പനക്കാരാണ്. ഹോട്ടല്‍ ജോലി നഷ്ടമായപ്പോള്‍ മനസ്സു മടുത്ത് ഇരിക്കാതെ ഒരു ഓട്ടോ വാടകയ്ക്ക് എടുത്ത് മീന്‍ വില്‍പ്പന തുടങ്ങുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം കതൃക്കടവ് കലൂര്‍ സ്റ്റേഡിയം റോഡിനരികിലായി മീന്‍ വില്‍ക്കുന്ന അരുണിനെയും ശ്രീകാന്തിനെയും കണ്ട് ജനം അമ്പരന്നു. പാന്റ്സും ഇന്‍ചെയ്ത ഷര്‍ട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തിലായിരുന്നു പെട്ടി ഓട്ടോറിക്ഷയില്‍ എത്തി ഇരുവരും മീന്‍ വിറ്റത്. ആവശ്യക്കാരെ വിളിക്കുന്നതും അയലയും ചാളയും തൂക്കി വില്‍ക്കുന്നതുമെല്ലാം അവര്‍ തന്നെയാണ്. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശിയാണ് അരുണ്‍ സാജന്‍. അടൂര്‍ മണ്ണടി സ്വദേശിയാണ് എം.ശ്രീകാന്ത്. മെയ് ആദ്യം വരെ ഇരുവരും പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്നു. ഒരു ഹോട്ടലിലെ ജനറല്‍ മാനേജര്‍ (സെയില്‍സ്) ആയിരുന്നു അരുണ്‍.…

Read More

50 വര്‍ഷമായി താമസിക്കുന്നത് കടത്തിണ്ണയില്‍ ! പക്ഷെ ലോകം രക്ഷപ്പെടാന്‍ പട്ടിണി കിടക്കാനും മടിയില്ല; അബ്ദുള്‍ ഹക്കിമിന്റെ ജീവിതം ഇങ്ങനെ…

അമ്പതു വര്‍ഷമായി കടത്തിണ്ണയില്‍ താമസിക്കുന്ന ഒരാളുടെ മാനസികാവസ്ഥ എന്തായിരിക്കാം… ലോകത്ത് സമൃദ്ധി വന്നാലും ദുരിതം വന്നാലും ഇവരുടെ അവസ്ഥ മാറുന്നില്ല. അതിനാല്‍ തന്നെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. എന്നാല്‍ ഈ മഹാമാരിയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് അബ്ദുള്‍ ഹക്കിം(70) എന്ന വയോധികന്‍. ഈ മഹാമാരിയില്‍ നിന്ന് ലോകം രക്ഷപ്പെടാന്‍ പട്ടിണി കിടക്കാനും തനിക്കു മടിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഹക്കിം. ചാലിശ്ശേരിയിലെ ടൗണിലെ കടത്തിണ്ണയിലാണ് ഇദ്ദേഹം കഴിഞ്ഞ 50 വര്‍ഷവും കഴിച്ചു കൂട്ടിയത്. കഴിഞ്ഞ ദിവസം നടന്ന ജനത കര്‍ഫ്യൂവില്‍ കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും അടക്കം നാട് നിശ്ചലമായപ്പോള്‍ ഭക്ഷണം മുടങ്ങി. ചാലിശ്ശേരി പൊലീസ് പട്രോളിങ്ങിനിടെയാണു പ്രമേഹ രോഗിയായ വയോധികനെ റോഡരികില്‍ അവശനായി കണ്ടത്. ചാലിശ്ശേരി എസ്‌ഐ അനില്‍ മാത്യു, ബീറ്റ് ഓഫിസര്‍മാരായ രതീഷ്, ശ്രീകുമാര്‍, സിസിപിഒ…

Read More