ഇതാണ് ഹീറോയിസം ! ആരാധകന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മനംനിറഞ്ഞ് സ്വന്തം ട്രക്ക് സമ്മാനമായി നല്‍കി സൂപ്പര്‍താരം…

ലോകമെമ്പാടും അനേകം ആരാധകരുള്ള ഹോളിവുഡ് സൂപ്പര്‍താരമാണ് മുന്‍ റെസ്‌ലര്‍ കൂടിയായ ഡൈ്വന്‍ ജോണ്‍സന്‍ എന്ന റോക്ക്. ഇപ്പോഴിതാ തന്റെ കസ്റ്റമസൈസ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് ഒരുയുവാവിന് സമ്മാനിച്ചു കൊണ്ടാണ് റോക്ക് ഏവരെയും ഞെട്ടിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനത്തിന് ഇടയില്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച വളരെ അപ്രതീക്ഷിതമായ സംഭവം. പ്രദര്‍ശനത്തിന് ആരാധകരെ തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ ഓസ്‌കാര്‍ റോഡ്രിഗസ് എന്നയാള്‍ക്ക് ട്രക്ക് സമ്മാനിക്കുകയായിരുന്നെന്ന് റോക്ക് പറഞ്ഞു. ഓസ്‌കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ഇത്തരത്തില്‍ ഒരു സല്‍പ്രവൃത്തി നടത്തുന്നയാള്‍ക്ക് ഈ ട്രക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് താരം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന വാഹനമായ പോര്‍ഷെ ടൈകാന്‍ നല്‍കാനായിരുന്നു ആലോചന. എന്നാല്‍, വാഹനം നല്‍കാന്‍ പോര്‍ഷെ വിസമ്മതിച്ചു.…

Read More