ഒരു അപൂര്‍വ പ്രണയകഥ ! ഗോവയിലെ ബിയര്‍ പാര്‍ലര്‍ ജോലിക്കാരനെ റഷ്യന്‍ പാര്‍ലമെന്റില്‍ ഇക്കണോമിക് ഓഫീസറായ റഷ്യന്‍ സുന്ദരി പ്രേമിച്ച കഥയിങ്ങനെ…

പറയാന്‍ പോകുന്നത് ഒരു അപൂര്‍വ പ്രണയകഥയെക്കുറിച്ചാണ്. കഥാനായിക ഇരുപത്തിയഞ്ചുകാരി റഷ്യന്‍ സുന്ദരി അനസ്തറ്റ.റഷ്യന്‍ പാര്‍ലമെന്റിലെ ഇക്കണോമിക് ഓഫീസറാണ് കക്ഷി. കഥാനായകനാവട്ടെ ഒരു ഇന്ത്യക്കാരനാണ്. ഗോവയിലെ ഒരു ബിയര്‍ പാര്‍ലറിലെ ജോലിക്കാരനായ നരേന്ദ്രനാണ് അനസ്തറ്റയുടെ ഹൃദയം കീഴടക്കിയ ആ ഭാഗ്യവാന്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഒരു ചെറു ഗ്രാമത്തിലെ കൂലിപ്പണിക്കാരായ കാശിറാം ലോധിയുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു നരേന്ദ്ര. നരേന്ദ്രയുടെ അച്ഛനുമമ്മയും വയലില്‍ കൂലിപ്പണിക്ക് പോകുന്നവരാണ്. സ്വന്തമായി വസ്തു പേരിനു മാത്രം. അതിലൊരു ചെറിയ വീട്. വീട്ടിലെ ദാരിദ്യം മാറ്റാന്‍ വേണ്ടിയാണ് നരേന്ദ്ര ഒരു സുഹൃത്തു വഴി ഗോവയിലെത്തി ഒരു ബാറില്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തത്. വെറും പത്താം ക്ലാസുകാരനായ നരേന്ദ്രയ്ക്ക് ആറു മാസം കഴിഞ്ഞപ്പോള്‍ ഗോവയില്‍ ബിയര്‍ പാര്‍ലറിലെ ബാര്‍മാന്‍ ( വെയിറ്റര്‍ ) ആയി സ്ഥാനക്കയറ്റം ലഭിച്ചു. വര്‍ഷത്തില്‍ ഒന്നു രണ്ട് തവണ അവധി…

Read More