കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ കോട്ടയത്ത് ശബരിമല തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. കോട്ടയം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസ് സ്റ്റാൻഡിലുമാണ് തീർഥാടകരുടെ തിരക്കേറെയുള്ളത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു കെഎസ്ആർടിസി വെള്ളിയാഴ്ച മുതൽ പന്പയിലേക്ക് സർവീസുകൾ ആരംഭിച്ചിരുന്നു. ഇന്നലെ 20 ബസുകൾ സർവീസ് നടത്തി. ഇക്കൊല്ലം തീർഥാടക തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്നു മതുൽ കൂടുതൽ ബസുകൾ എരുമേലിക്കും പന്പയ്ക്കും ഓടിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി അധികൃതർ. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ തീർഥാടകരെത്തുന്നത്. ആന്ധ്രയിൽനിന്ന് ഇന്നലെ ആദ്യ സ്പെഷൽ ട്രെയിൻ എത്തി. അടുത്ത ദിവസം മുതൽ കോട്ടയത്തിനും കൊല്ലത്തിനും വിവിധയിടങ്ങളിൽനിന്ന് കൂടുതൽ സ്പെഷൽ ട്രെയിനുകൾ എത്തും. ട്രെയിനുകളിൽ തീർഥാടകർ കൂടുതൽ എത്തുന്ന മുറയ്ക്ക് കൂടുതൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എപ്പോഴും റെയിൽവേ സ്റ്റേഷനു മുന്പിൽ പന്പയ്ക്കുള്ള ഒരു ബസ് ഉണ്ടാകും. പന്പ സർവീസ് ബസുകളുടെ പാർക്കിംഗ്…
Read MoreTag: sabarimala2019
പ്രായം അമ്പത് പൂര്‍ത്തിയായില്ല! ശബരിമല ദര്‍ശനത്തിന് മൂന്ന് യുവതികള്‍ പമ്പയില്‍; പോലീസ് തിരിച്ചയച്ചു; മണ്ഡലകാലത്തിന്റെ ആദ്യദിനം തന്നെ വന്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ മൂന്ന് യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നെത്തിയ തീർഥാടക സംഘത്തിനൊപ്പമുണ്ടായിരുന്ന യുവതികളെയാണ് പ്രായം അമ്പത് പൂർത്തിയായില്ല എന്ന് കണ്ടെത്തിയതിന് പിന്നാലെ പമ്പയിൽ തടഞ്ഞത്. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് മൂവരും നിലയ്ക്കലിലേക്ക് മടങ്ങി. പുരുഷന്മാരുൾപ്പടെ നിരവധി പേരാണ് വിജയവാഡയിൽ നിന്നുള്ള സംഘത്തിലുണ്ടായിരുന്നത്. യുവതികൾക്കുള്ള വിലക്കിനെപ്പറ്റി ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് വിവരങ്ങൾ ആരാഞ്ഞപ്പോൾ പോലീസിന് വ്യക്തമായി. തുടർന്നാണ് പോലീസ് മലചവിട്ടാൻ കഴിയില്ലെന്ന് അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർ സന്നിധാനത്തേക്ക് പോയി. പമ്പയിൽ സ്ത്രീകളായ ഭക്തരുടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് മലകയറാൻ പോലീസ് അനുവദിക്കുന്നത്. പമ്പയിലെ നിലയ്ക്കലോ സന്നിധാനത്തോ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ മണ്ഡലകാലത്തിന്റെ ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
Read Moreമണ്ഡല കാലത്തിന് തുടക്കം കുറിച്ച്, നിയോഗം പൂർത്തിയാക്കി മുൻ മേൽശാന്തിമാർ ഇന്നു പടിയിറങ്ങും
ശബരിമല: പുറപ്പെടാ ശാന്തിമാരെന്ന നിലയിൽ കഴിഞ്ഞ ഒരുവർഷം ശബരിമല സന്നിധാനത്തു താമസിച്ചു പൂജകൾ നിർവഹിച്ച സുകൃതവുമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ഇന്നു പടിയിറങ്ങും. ഇന്നു വൈകുന്നേരം തീർഥാടനകാലത്തിനു തുടക്കം കുറിച്ച് നട തുറക്കുന്നത് നിലവിലെ മേൽശാന്തിമാരാണ്. പുതിയ മേൽശാന്തിമാരുടെ അവരോധിത ചടങ്ങുകൾ കഴിഞ്ഞ് നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏൽപിക്കുന്നതോടെ അയ്യപ്പസന്നിധിയിൽ നിന്ന് ഇവർക്ക് പടിയിറങ്ങാം.ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നന്പൂതിരിയുമാണ് ഇന്ന് പടിയിറങ്ങുന്നത്. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഏറെ അസ്വസ്ഥതകൾ നിറഞ്ഞ കഴിഞ്ഞ മണ്ഡല, മകരവിളക്കുകാലത്തെ ഓർമയിലാണ് ഇവരുടെ മടക്കം.
Read Moreടാഗ് കെട്ടൂ, സുരക്ഷിതരാകു; ശബരിമലയിൽ തിരക്കിനിടയിൽ കാണാതാവുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയുമായി കേരളാ പോലീസ്
ശബരിമലയിൽ ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ വേഗത്തിൽ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് സംവിധാനം ഒരുക്കി. സ്വകാര്യ മൊബൈൽ നെറ്റവർക്ക് സേവനദാതാക്കാളുമായി ചേർന്ന് ആർഎഫ്ഐഡി എന്ന സംവിധാനത്തിന്റെ സഹായത്തോടെയാകും കണ്ടെത്തുകയെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. തീർഥാടകരായി എത്തുന്ന കുട്ടികളുടെ കൈയിൽ പോലീസ് ടാഗ് കെട്ടികൊടും. പന്പയിലുള്ള കണ്ട്രോൾ റൂമിലാണ് ടാഗ് അണിയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികളെ കാണാതായാൽ ഈ ടാഗ് ലോക്കേറ്റ് ചെയ്ത് കുട്ടികളെ കണ്ടെത്താൻ പോലീസിന് കഴിയും. തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
Read Moreശബരിമല ഇനി ശരണംവിളികളാൽ മുഖരിതം; മണ്ഡലകാല പൂജകൾക്കായി ക്ഷേത്ര നട മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി തുറക്കും
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. 41 നാൾ നീളുന്ന വ്രതശുദ്ധിയുടെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമാകും. വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി.എൻ. വാസുദേവൻ നന്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്നു വിളക്കുകൾ കത്തിക്കും. ശരണം വിളികളുമായി കൈകൂപ്പി നിൽക്കുന്ന അയ്യപ്പഭക്തർക്കു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാംപടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ. പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങു നടക്കും. ശബരിമല മേൽശാന്തിയായി മലപ്പുറം തിരൂർ തിരുനാവായ അരീക്കര മനയിൽ എ.കെ. സുധീർ…
Read Moreവിശ്വാസം അതല്ലേ എല്ലാം..! ശബരിമലയിലേക്ക് വരുന്ന യുവതികളെ ഇനി ഭക്തർ നോക്കിക്കോളുമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈകിയാണെങ്കിലും സർക്കാർ നിലപാട് മാറ്റിയത് നന്നായെന്ന് കെ. മുരളീധരൻ എംപി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തർ നോക്കിക്കോളുമെന്നും കെ. മുരളീധരൻ പറഞ്ഞു. കെപിസിസി പുനസംഘടന കോടതിയിൽ എത്തിച്ചത് ശരിയായില്ല. അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടായിരി ക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി
Read Moreനവോത്ഥാന മതിൽ വീണുടഞ്ഞു..! സർക്കാരിനെതിരേ വിമർശനവുമായി പുന്നല ശ്രീകുമാർ
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരേ വിമർശനവുമായി നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമല വിഷയത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്. മലകയറാൻ യുവതികൾ വരേണ്ടെന്ന സർക്കാർ നിലപാട് സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന് എതിരാണെന്നും പുന്നല പറഞ്ഞു. സർക്കാരിന്റെ നയവ്യതിയാനം സമിതിയെ ദുർബലപ്പെടുകയാണ്. യുവതി പ്രവേശന വിധിക്ക് നിലവിൽ സ്റ്റേയില്ലെന്നും പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. മലകയറാൻ വരുന്ന യുവതികൾ കോടതി വിധിയുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനമാണെന്ന് പുന്നല ശ്രീകുമാർ വ്യക്തമാക്കി.
Read Moreകട്ടകലിപ്പ് വേണ്ട, ശാന്തമായിരിക്കണം..! നാളെ നടതുറക്കും; സുരക്ഷ ഒരുക്കി പോലീസ്; ശബരിമല വീണ്ടും മുൾമുനയിൽ
പത്തനംതിട്ട: നാളെ ആരംഭിക്കുന്ന മണ്ഡലകാലത്തിനു മുന്നോടിയായി പോലീസ് സുരക്ഷാ സംവിധാനങ്ങൾക്ക് ഇന്നു തുടക്കമാകും. 2551 അംഗ പോലീസ് സേന ഇന്ന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമായി ചുമതലയേൽക്കും. നിലയ്ക്കൽ മുതൽ ഡ്യൂട്ടിയിലുള്ള പോലീസ് സംഘം എത്തിത്തുടങ്ങി.ശബരിമലയിൽ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതി നൽകിയ വിധിയുടെ കൂടി പശ്ചാത്തലത്തിൽ തീർഥാടനകാലം ഏറെ ശ്രദ്ധിക്കപ്പെടും. കോടതി വിധിയേ തുടർന്ന് യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് വ്യക്തമായിട്ടില്ല. എന്നാൽ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്നു മുതൽ ചുമതലയേൽക്കുന്ന പോലീസ് സംഘത്തിന് സംഘർഷസാധ്യത പരമാവധി ഒഴിവാക്കാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്. ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോർഡിനേറ്റർ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ് ആയിരിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്കുമാർ, ദക്ഷിണമേഖലാ ഐജി ബൽറാം കുമാർ ഉപാധ്യായ എന്നിവർ ജോയിന്റ് ചീഫ് പോലീസ്…
Read More