ടാഗ് കെട്ടൂ, സുരക്ഷിതരാകു; ശബരിമലയിൽ തിരക്കിനിടയിൽ കാണാതാവുന്ന കുട്ടികളെ എളുപ്പത്തിൽ കണ്ടെത്താനുള്ള വിദ്യയുമായി കേരളാ പോലീസ്

ശബരിമലയിൽ  ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് സം​വി​ധാ​നം ഒ​രു​ക്കി. സ്വ​കാ​ര്യ മൊ​ബൈ​ൽ നെ​റ്റ​വ​ർ​ക്ക് സേ​വ​ന​ദാ​താ​ക്കാ​ളു​മാ​യി ചേ​ർ​ന്ന് ആ​ർ​എ​ഫ്ഐ​ഡി എ​ന്ന സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​കും ക​ണ്ടെ​ത്തു​ക​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് പ​റ​ഞ്ഞു.

തീ​ർ​ഥാ​ട​ക​രാ​യി എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ കൈ​യി​ൽ പോ​ലീ​സ് ടാ​ഗ് കെ​ട്ടി​കൊ​ടും. പ​ന്പ​യി​ലു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ടാ​ഗ് അ​ണി​യി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ ഈ ​ടാ​ഗ് ലോ​ക്കേ​റ്റ് ചെ​യ്ത് കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​യും.

തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​ത്യേ​ക പോ​ലീ​സ് ഫോ​ഴ്സി​നെ​യും ട്രാ​ഫി​ക് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ ഭ​ക്ത​ർ വ​രു​ന്ന പ​ന്ത​ളം പോ​ലു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​ത്യേ​ക സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. പ​ന്ത​ളം കൊ​ട്ടാ​രം സ​ന്ദ​ർ​ശ​നം, തി​രു​വാ​ഭ​ര​ണ ദ​ർ​ശ​നം എ​ന്നി​വ സു​ഗ​മ​മാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts