ചൈന നേരിടാന്‍ പോകുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ! ചൈനയ്‌ക്കെതിരേ ഉപരോധം കടുപ്പിക്കാനുറച്ച് അമേരിക്ക; സാംസങിന്റെ ചൈനയിലെ അവസാന ടിവി ഫാക്ടറിയും പൂട്ടുന്നു…

അമേരിക്ക ചൈനയ്‌ക്കെതിരേ ഉപരോധങ്ങള്‍ കടുപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് ചൈന. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാല്‍ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഈ റിപ്പോര്‍ട്ട് ശരിയാവുകയാണെങ്കില്‍ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി. അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു…

Read More