രണ്ടാമതൊരു കുട്ടി വേണമെന്ന് ഭാര്യ വേണ്ട എന്ന് ഭര്‍ത്താവ് ! ഭാര്യ ആവശ്യം പതിവാക്കിയപ്പോള്‍ ഭര്‍ത്താവിന്റെ വക മര്‍ദ്ദനം; ഭാര്യയുടെ വക പോലീസില്‍ പരാതി

രണ്ടാമതൊരു കുഞ്ഞു കൂടി വേണമെന്നു പറഞ്ഞതിനു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പരാതിയുമായി യുവതി.ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയില്‍ താമസിക്കുന്ന 26-കാരിയാണ് ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. രണ്ടാമതൊരു കുട്ടി വേണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. അതുകൊണ്ടു കൂടിയാണ് യുവതിയുടെ ആവശ്യം നിരാകരിച്ച ഭര്‍ത്താവ് മര്‍ദ്ദിച്ചതും. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിനെതിരേ കേസെടുത്തു അന്വേഷണം തുടങ്ങി. നാഗ്പുര്‍ സ്വദേശികളായ പരാതിക്കാരിയും ഭര്‍ത്താവും 2017 ജനുവരി 18-നാണ് വിവാഹിതരായത്. അടുത്തവര്‍ഷം തന്നെ ദമ്പതിമാര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ നവംബറില്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവ് ഇതിനു സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും ഭര്‍ത്താവ് നിരാകരിച്ചു. ഇതേച്ചൊല്ലി ദമ്പതിമാര്‍ വഴക്കിടുന്നതും പതിവായി. പിന്നാലെ മര്‍ദനവും ആരംഭിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ കൊണ്ട് നെറ്റിയില്‍ അടിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമാണ്…

Read More