ന​മ്മ​ള്‍ ചി​ന്തി​ക്കു​ന്ന​തി​ന് അ​പ്പു​റം ചെ​യ്യു​ന്ന ആ​ളാ​ണ് ദി​ലീ​പേ​ട്ട​ന്‍ ! ന​ട​ന്‍ ദി​ലീ​പ് ചെ​യ്ത സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍…

മി​മി​ക്രി രം​ഗ​ത്തു നി​ന്നെ​ത്തി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​മാ​ണ് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍. ഹാ​സ്യ​ന​ട​നാ​യി തു​ട​ങ്ങി നാ​യ​ക​നും വി​ല്ല​നും സം​വി​ധാ​യ​ക​നും വ​രെ​യാ​യി മാ​റാ​ന്‍ ഷാ​ജോ​ണി​നാ​യി. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ദൃ​ശ്യ​ത്തി​ലെ പൊ​ലീ​സു​കാ​ര​ന്റെ വേ​ഷ​മാ​ണ് ഷാ​ജോ​ണി​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. അ​തി​നി​ടെ സം​വി​ധാ​യ​ക​ന്റെ റോ​ളി​ലും ഷാ​ജോ​ണ്‍ എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്റെ തു​ട​ക്ക​കാ​ല​ത്ത് ന​ട​ന്‍ ദി​ലീ​പ് ന​ല്‍​കി​യ പി​ന്തു​ണ​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍. ഒ​രു​പാ​ട് വേ​ഷ​ങ്ങ​ള്‍ ത​നി​ക്ക് വാ​ങ്ങി ത​ന്ന​ത് ദി​ലീ​പ് ആ​ണെ​ന്ന് ഷാ​ജോ​ണ്‍ പ​റ​യു​ന്ന​ത്. പ​റ​ക്കും ത​ളി​ക ആ​യി​രു​ന്നു ദി​ലീ​പേ​ട്ട​ന്റെ ഒ​പ്പ​മു​ള്ള ആ​ദ്യ ചി​ത്രം. പ​ടം ഹി​റ്റാ​യി. പി​ന്നെ ന​മ്മ​ളൊ​രു മി​മി​ക്രി​ക്കാ​ര​ന്‍ ആ​യ​ത് കൊ​ണ്ട് ദി​ലീ​പേ​ട്ട​ന്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് എ​ല്ലാ സി​നി​മ​യി​ലും ദി​ലീ​പേ​ട്ട​ന്‍ വി​ളി​ക്കും. ഒ​രു സീ​നാ​ണെ​ങ്കി​ലും അ​വ​ന് കൊ​ടു​ക്ക​ണ​മെ​ന്ന് സം​വി​ധാ​യ​ക​രോ​ട് പ​റ​യും. ദി​ലീ​പേ​ട്ട​ന്‍ ഭാ​ഗ്യം നോ​ക്കു​ന്ന ഒ​രാ​ളാ​ണെ​ന്ന് പ​ല​രും പ​റ​ഞ്ഞു കേ​ട്ടി​ട്ടു​ണ്ട്. അ​ത് എ​ന്റെ ഭാ​ഗ്യ​ത്തി​ന് ശ​രി​യാ​യി. അ​തു​കൊ​ണ്ടാ​വാം.…

Read More

സുഖമാണോ കൂട്ടുകാരാ ! കലാഭവന്‍ ഷാജോണ്‍ ജയിലിലെത്തി ദിലീപിനെ കണ്ടു; കൂടുതലൊന്നും പറഞ്ഞില്ലയെന്ന് ഷാജോണ്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ്ജയിലെത്തിയ ഷാജോണ്‍ 10 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരുന്നതെന്നും അതിനാല്‍ കൂടുതല്‍ സംസാരിച്ചില്ലെന്നും സന്ദര്‍ശന ശേഷം മടങ്ങവേ ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനും മകള്‍ മീനാക്ഷിയും, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ഇത്തരത്തില്‍ കോടതി അനുവദിച്ച ഇളവ് ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ഷാജോണും ദിലീപിനെ കാണാനെത്തിയത്.ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി കോടതി നീട്ടിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ഏഴിന് ദിലീപ് ജാമ്യം തേടി വീണ്ടും…

Read More